Web Desk

ന്യൂഡൽഹി

June 24, 2020, 2:51 pm

വിരാട് കോലിയെ വിൻഡീസ് ബാറ്റിംഗ് ഇതിഹാസത്തോട് ഉപമിച്ച് ഗവാസ്കര്‍

Janayugom Online

ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനായ വിരാട് കോലിയെ വിൻഡീസ് ബാറ്റിംഗ് ഇതിഹാസമായ വിവിയര്‍ റിച്ചാര്‍ഡ്സിനോട് ഉപയമിച്ച് സുനില്‍ ഗവാസ്കര്‍. സ്റ്റാര്‍ സ്പേര്‍ട്സിലെ ഒരു അഭിമുഖത്തിനാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Sunil Gavaskar lauds Virat Kohli for lifting standards of Team ...

‘റിച്ചാര്‍ഡ്സിന്‍റെയും കോലിയുടെയും ബാറ്റിംഗ് ശൈലി ഏകദേശം ഒരുപോലെയാണ്. രണ്ട് പേരെയും ക്രീസില്‍ അടക്കി നിര്‍ത്താൻ ബുദ്ധിമുട്ടാണ്. ആ ശൈലിയാണ് കോലിയെ നമ്പര്‍വണ്‍ ആക്കുന്നത്. ഇരുവരും ടോപ്പ് ഹാന്‍ഡ് ഉപയോഗിച്ചാണ് എക്സ്ട്രാ കവറിലൂടെ കൂടുതല്‍ ഷോട്ടുകള്‍ കളിക്കുന്നത്. വി വി എസ് ലക്ഷ്മണും ഗുണ്ടപ്പ വിശ്വാനാഥും ഇതുപോലെ ബാറ്റ് ചെയ്യുമായിരുന്നു.’ ഗവാസ്കര്‍ പറഞ്ഞു.

I see same passion in you: Vivian Richards to Virat Kohli - The ...

കഴിഞ്ഞ മാസം മുന്‍ ഓസ്ട്രലിയന്‍ നായകനായ ഇയാന്‍ ചാപ്പലും കോലിയെ റിച്ചാര്‍ഡ്സുമായി താരതമ്യം ചെയ്തിരുന്നു. ക്രിക്കറ്റിന്‍റെ എല്ലാ ഫോര്‍മാറ്റിലും അമ്പതില്‍ കൂടുതല്‍ ശരാശരി ഉള്ള ഏക കളിക്കാരനാണ് 31കാരനായ കോലി.

ഇന്ത്യക്കായി കോലി 248 ഏകദിനങ്ങളും 86 ടെസ്റ്റും 81 ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്.

 

Eng­lish sum­ma­ry: Gavaskar Com­pares  Virat Kholi with Vivi­yar Richards.

You may also like this video: