Janayugom Online
Chief minister's relief fund

ദുരിതാശ്വാസ നിധിയിലേക്ക് സ്വര്‍ണ്ണമാല ഊരി നല്‍കി ഗായത്രി

Web Desk
Posted on September 14, 2018, 8:52 pm

ആലപ്പുഴ: സ്വന്തം മാല ഊരി നല്‍കി ഗായത്രിയും കേരളത്തിന്റെ പുനര്‍നിര്‍മാണത്തില്‍ പങ്കാളിയായി. കല്ലുമൂട് ഏഞ്ചല്‍സ് ആര്‍ക്കിലെ വിദ്യാര്‍ഥിയായ ഗായത്രി എം എസ് എം കോളജില്‍ മന്ത്രിമാരുടെ സാന്നിധ്യത്തില്‍ നടന്ന സര്‍വകലാശാല വിദ്യാര്‍ഥികളുടെ ധനസമാഹരണ ചടങ്ങിനിടെയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മാല ഉൗരി നല്‍കിയത്. ഭക്ഷ്യമന്ത്രി പി തിലോത്തമനും പൊതുമരാമത്ത് മന്ത്രി ജി സുധാകരനുമാണ് മാല ഊരി നല്‍കിയത്. ഗായത്രി കാലടി തൊളവക്കൂടി സ്വദേശിയാണ്. അനിയന്‍ ആദിത്യനും ഗായത്രിക്കൊപ്പമുണ്ടായിരുന്നു.

ദുരിതാശ്വാസ സഹായ ചടങ്ങില്‍ എന്തെങ്കിലും കൊടുക്കണമെന്ന് മനസില്‍ കരുതി. കയ്യിലുള്ളത് മാലയായിരുന്നു. അത് കൊടുക്കട്ടെയെന്ന് വീട്ടുകാരോട് ചോദിച്ചപ്പോള്‍ അവര്‍ സമ്മതം നല്‍കി, ഗായത്രി പറഞ്ഞു. തനിക്ക് പ്രിയപ്പെട്ട മുത്തച്ഛന്‍ സമ്മാനമായി നല്‍കിയ മാലയായിരുന്നു ഗായത്രി നല്‍കിയത്. കായംകുളം എം എസ് എം കോളജിലെ ചരിത്ര അധ്യാപകനായ ഡോ. ടി ആര്‍ മാനേജിന്റെ മകളാണ് ഗായത്രി. അമ്മ ജിഷമോള്‍.