ഇസ്രയേൽ കാബിനറ്റ് വെടിനിർത്തൽ കരാർ അംഗീകരിച്ചതിന് പിന്നാലെ ഗാസയിൽ വെടിനിർത്തൽ നാളെ മുതൽ പ്രാബല്യത്തിൽ വരും. വെടിനിർത്തലിന്റെ ആദ്യ ഘട്ടത്തിൽ 735 പലസ്തീൻ തടവുകാരെ ഇസ്രയേൽ മോചിപ്പിക്കും. ഇസ്രയേൽ നിയമകാര്യ മന്ത്രാലയമാണ് ഇത് സംബന്ധിച്ച പ്രസ്താവന പുറത്തുവിട്ടത്. യുദ്ധാനന്തര ഗാസയെ പൂർവ്വാധികം ശക്തിയോടെ തിരിച്ചുകൊണ്ടുവരാൻ തന്റെ പൂർണ ഇടപെടൽ ഉണ്ടാകുമെന്ന് പലസ്തീൻ പ്രസിഡന്റ് മഹമൂദ് അബ്ബാസ് പറഞ്ഞു. ബന്ദികളുടെ മടങ്ങിവരവിനുള്ള ചട്ടക്കൂട് സർക്കാർ അംഗീകരിച്ചുവെന്നും വിട്ടയയ്ക്കാനുള്ള ചട്ടക്കൂട് ഞായറാഴ്ച മുതൽ നിലവിൽ വരുമെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫിസ് അറിയിച്ചു.
വെടിനിർത്തൽ കരാറിന്റെ ഭാഗമായി പലസ്തീൻ തടവുകാരെ മോചിപ്പിക്കുമ്പോൾ പരസ്യ ആഹ്ലാദ പ്രകടനം പാടില്ലെന്ന് ഇസ്രയേൽ മുന്നറിയിപ്പ് നൽകി. സന്തോഷപ്രകടനങ്ങൾ തടയുന്നതിനായി നടപടികൾ സ്വീകരിച്ചതായി ഇസ്രയേൽ പ്രിസൺ സർവീസ് അറിയിച്ചു. ആദ്യ ഘട്ടം ആറാഴ്ച നീണ്ടുനിൽക്കുമെന്നാണ് റിപ്പോർട്ട്. ഈ സമയത്ത് ഗാസയിൽ തടവിൽ കഴിയുന്ന 33 ഇസ്രയേൽ ബന്ദികളെ ഹമാസ് മോചിപ്പിക്കും.16 നും 18 നും ഇടയിൽ പ്രായമുള്ള 25 പ്രായപൂർത്തിയാകാത്ത തടവുകാരൊഴികെ മോചിപ്പിക്കാൻ നിശ്ചയിച്ചിട്ടുള്ള മുഴുവൻ തടവുകാരുടെയും പേരുകൾ മന്ത്രാലയം പുറത്തുവിട്ടു. 70 സ്ത്രീകളും 25 പുരുഷന്മാരും ഉൾപ്പെടെ 95 തടവുകാരെ ഞായറാഴ്ച മോചിപ്പിക്കുമെന്ന് നേരത്തെയുള്ള പ്രസ്താവനയിൽ മന്ത്രാലയം അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.