Web Desk

ഗാസിപൂര്‍

March 02, 2021, 10:28 pm

ഗാസിപൂര്‍ അതിര്‍ത്തി പൊലീസ് വീണ്ടും അടച്ചു

Janayugom Online

കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക കരിനിയമങ്ങള്‍ക്കെതിരെ സമരം നടത്തുന്ന കര്‍ഷകര്‍ തമ്പടിച്ചിരിക്കുന്ന ഡല്‍ഹി ഗാസിപൂര്‍ അതിര്‍ത്തി റോഡ് തുറന്നതിന് മണിക്കൂറുകള്‍ക്കു പിന്നാലെ പൊലീസ് വീണ്ടും അടച്ചു. ഒരു മാസമായി അടഞ്ഞുകിടക്കുന്ന ദേശീയ പാത ഒമ്പതിന്റെ ഒരു ഭാഗമാണ് തുറന്നതിനു പിന്നാലെ വീണ്ടും അടച്ചത്. 

റിപ്പബ്ലിക് ദിനത്തിലെ സംഘര്‍ഷത്തിനു ശേഷം അടച്ച റോഡ് ഇന്നലെ പുലര്‍ച്ച 1.30നാണ് ഗതാഗതത്തിനായി പെട്ടെന്ന് തുറന്നു കൊടുത്തത്. ഈ റോഡിലൂടെയാണ് കൂടുതല്‍ യാത്രക്കാരും ഗാസിയാബാദില്‍ നിന്നും നോയിഡയിലേക്ക് പോകുന്നത്. വന്‍ ഗതാഗത കുരുക്ക് രൂപപ്പെട്ടതോടെ രാത്രി പട്രോളിങ് നടത്തുകയായിരുന്ന വൊളന്റിയര്‍മാരാണ് റോഡ് തുറന്നു കൊടുത്തതെന്നാണ് വിവരം. കുറച്ചു സമയങ്ങള്‍ക്കു ശേഷം റോഡ് വീണ്ടും ബാരിക്കേഡുകള്‍ വച്ച് അടയ്ക്കുകയായിരുന്നു. എന്നാല്‍ ദേശീയപാതയിൽ അറ്റകുറ്റപ്പണികൾ നടത്തുന്നതിന്റെ ഭാഗമായാണ് റോഡ് തുറന്നതെന്നാണ് പൊലീസ് പറയുന്നത്.

ENGLISH SUMMARY:Gazipur bor­der police closed again
You may also like this video