വേദിയില്‍ വച്ച് കു​ത്തേ​റ്റ പോ​ള​ണ്ടി​ലെ ഡാ​ന്‍​സ്ക് മേയര്‍ മരിച്ചു

Web Desk
Posted on January 15, 2019, 10:07 am

ഡാ​ന്‍​സ്ക് : ചാ​രി​റ്റി മേ​ള​യ്ക്കി​ടെ ക​ഴി​ഞ്ഞ​ദി​വ​സം വേദിയില്‍ വച്ച് കു​ത്തേ​റ്റ പോ​ള​ണ്ടി​ലെ ഡാ​ന്‍​സ്ക് ന​ഗ​ര​സ​ഭാ ത​ല​വ​ന്‍ പാ​വ​ല്‍ ആ​ദോ​മി​ച്ച്‌സ് (53) മ​രി​ച്ചു. ഞാ​യ​റാ​ഴ്ച  കു​ത്തേ​റ്റ ആ​ദോ​മി​ച്ച്‌സ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ല്‍​സ​യി​ലാ​യി​രു​ന്നു.

ഹൃ​ദ​യ​ത്തി​നു കു​ത്തേ​റ്റ ഗു​രു​ത​ര​മാ​യ അ​വ​സ്ഥ​യി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച ആ​ദോ​മി​ച്ച്‌സി​നെ അ​ടി​യ​ന്തി​ര​മാ​യി അ​ഞ്ച് മ​ണി​ക്കൂ​ര്‍ നീ​ണ്ട ശ​സ്ത്ര​ക്രി​യ വി​ധേ​യ​നാ​ക്കി​യെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​യ്ക്കാ​നാ​യി​ല്ല. സം​ഭ​വ​ത്തെ തു​ട​ര്‍​ന്ന് 27 കാ​ര​നെ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തി​രു​ന്നു. ചാ​രി​റ്റി മേ​ള​യ്ക്കി​ടെ പൊ​തു​വേ​ദി​യി​ല്‍ വ​ച്ചാ​ണ് ആ​ദോ​മി​ച്ച്‌സി​ന് കു​ത്തേ​റ്റ​ത്. സം​ഭ​വ​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല. അ​ദ്ദേ​ഹം ക​ഴി​ഞ്ഞ 20 വ​ര്‍​ഷ​ക്കാ​ല​മാ​യി ഡാ​ന്‍​സ്ക് ന​ഗ​ര​ത്തി​ന്‍റെ മേ​യ​റാ​ണ്.

പാ​വേ​ലി​ന്‍റെ മ​ര​ണ​ത്തി​ല്‍ പോ​ളി​ഷ് നേ​താ​ക്ക​ളും യൂ​റോ​പ്യ​ന്‍ കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍​റ് ഡോ​ണ​ള്‍​ഡ് ട​സ്കും അ​നു​ശോ​ചി​ച്ചു.