25 April 2024, Thursday

Related news

March 26, 2024
January 29, 2024
January 7, 2024
December 20, 2023
September 8, 2023
June 11, 2023
March 24, 2023
March 1, 2023
February 28, 2023
February 25, 2023

ജിഡിപി വളര്‍ച്ച ; കേന്ദ്രത്തിന്റെ അവകാശവാദങ്ങള്‍ അര്‍ത്ഥ ശൂന്യം: വിദഗ്ധര്‍

Janayugom Webdesk
ന്യൂഡല്‍ഹി
September 5, 2021 8:13 pm

ജിഡിപി വളര്‍ച്ചയെ കുറിച്ചുള്ള മോഡി സര്‍ക്കാരിന്റെ അവകാശവാദങ്ങള്‍ അര്‍ത്ഥ ശൂന്യമെന്ന് സാമ്പത്തിക വിദഗ്ധര്‍. വലിയൊരു ഇടിവിനു ശേഷമുണ്ടായ ഈ നേട്ടത്തിന് സമ്പദ് ഘടനയില്‍ വലിയ മാറ്റമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ലോകബാങ്കിലെ മുഖ്യ സാമ്പത്തിക വിദഗ്ധനായിരുന്ന കൗശിക് ബസു പറയുന്നു. ഈ വര്‍ഷം ഏപ്രില്‍-ജൂണ്‍ പാദത്തില്‍ രാജ്യത്തിന്റെ ജിഡിപി 20 ശതമാനം വളര്‍ച്ചയാണ് കൈവരിച്ചത്. എന്നാല്‍ 2019ലെ മൊത്തം ഔട്ട്പുട്ടിന്റെ 9.2 ശതമാനമെന്ന വലിയ ഇടിവിനു ശേഷമാണ് ജൂണ്‍ പാദത്തില്‍ 20 ശതമാനം വളര്‍ച്ച കൈവരിച്ചത്.

കഴിഞ്ഞ വർഷം ഇതേ സമയത്ത് ജിഡിപിയില്‍ 24.4 ശതമാനം ഇടിവാണ് ഉണ്ടായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ തവണ വൻ ഇടിവു രേഖപ്പെടുത്തിയതിനാലാണ് ഇത്തവണത്തെ വളർച്ചാ നിരക്ക് വലുതായി തോന്നിക്കുന്നത്. രാജ്യാന്തര ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് കൂപ്പുകുത്തിയ സമ്പദ്ഘടനയിലുണ്ടായ ഈ വളര്‍ച്ചയെ പൊലിപ്പിച്ചുകാട്ടേണ്ടതില്ലെന്നും ബസു അഭിപ്രായപ്പെട്ടു. ‘വി’ രൂപത്തിലുള്ള സാമ്പത്തിക തിരിച്ചുവരവുണ്ടായിട്ടില്ലെന്നു മാത്രമല്ല കോവിഡിനു മുമ്പുള്ള അവസ്ഥയിലേക്ക് സമ്പദ്ഘടന തിരിച്ചെത്തിയിട്ടില്ലെന്നും ബസു പറഞ്ഞു.

Eng­lish sum­ma­ry; GDP Growth lat­est updation

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.