28 March 2024, Thursday

Related news

March 26, 2024
January 29, 2024
January 7, 2024
December 20, 2023
September 8, 2023
June 11, 2023
March 24, 2023
March 1, 2023
February 28, 2023
February 25, 2023

ജിഡിപി വളര്‍ച്ച കുറയും

Janayugom Webdesk
ന്യൂഡല്‍ഹി
March 13, 2022 11:19 pm

വരുന്ന സാമ്പത്തിക വര്‍ഷത്തിലെ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്പാദന വളര്‍ച്ച (ജിഡിപി) വെട്ടിക്കുറച്ച് പ്രമുഖ രാജ്യാന്തര നിക്ഷേപബാങ്ക് ആയ മോർഗൻ സ്റ്റാൻലി. 50 ബേസിസ് പോയിന്റ് കുറച്ച് 7.9 ശതമാനം ജിഡിപി വളര്‍ച്ചയാണ് മോർഗൻ സ്റ്റാൻലി പ്രവചിച്ചിരിക്കുന്നത്. ചില്ലറ പണപ്പെരുപ്പം ആറ് ശതമാനമായി ഉയര്‍ത്തി. ധനക്കമ്മി ജിഡിപിയില്‍ മൂന്ന് ശതമാനമായി ഉയരുമെന്നും വിലയിരുത്തുന്നു. ചാക്രിക വീണ്ടെടുക്കല്‍ പ്രവണത തുടരുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും മന്ദഗതിയിലായിരിക്കുമെന്നും മോർഗൻ സ്റ്റാൻലി റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവിലുള്ള ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങൾ ബാഹ്യ അപകടസാധ്യതകൾ വർധിപ്പിക്കുകയും സമ്പദ്‌വ്യവസ്ഥയ്ക്ക് സ്തംഭനാവസ്ഥ സൃഷ്ടിക്കുകയും ചെയ്യുന്നു. ഇന്ധനത്തിന്റെയും മറ്റ് വസ്തുക്കളുടെയും വില വര്‍ധനവ്, കടുത്ത സാമ്പത്തിക സാഹചര്യങ്ങൾ എന്നിവ ഇന്ത്യന്‍ സമ്പദ്ഘടനയെ പ്രതികൂലമായി ബാധിക്കുമെന്ന് മോർഗൻ സ്റ്റാൻലി പറയുന്നു.

Eng­lish sum­ma­ry; GDP growth will slow

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.