25 April 2024, Thursday

Related news

March 26, 2024
January 29, 2024
January 7, 2024
December 20, 2023
September 8, 2023
June 11, 2023
March 24, 2023
March 1, 2023
February 28, 2023
February 25, 2023

ജിഡിപി ഇടിയും

Janayugom Webdesk
ന്യൂഡല്‍ഹി
January 6, 2023 11:09 pm

ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്പാദനം (ജിഡിപി) വീണ്ടും ഇടിയും. 2021–22 വര്‍ഷത്തില്‍ 8.7 ശതമാനമായിരുന്നത് 2022–23ല്‍ ഏഴ് ശതമാനമായി കുറയുമെന്നാണ് സ്ഥിതിവിവര മന്ത്രാലയത്തിന്റെ കണക്കുകൂട്ടല്‍. ഖനി, ഉല്പാദന മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ കുറഞ്ഞത് സാമ്പത്തിക വളര്‍ച്ചയെ പ്രാഥമികമായി ബാധിക്കുമെന്ന് ബജറ്റിന് മുന്നോടിയായി പുറത്തിറക്കിയ ഈ വര്‍ഷത്തെ ആദ്യ റിപ്പോര്‍ട്ടില്‍ കേന്ദ്രസര്‍ക്കാര്‍ പറയുന്നു. 

8–8.5 ശതമാനം വളര്‍ച്ചയാണ് നേരത്തെ പ്രവചിച്ചിരുന്നത്. റിസര്‍വ് ബാങ്കിന്റെ പ്രവചനം 6.8 ശതമാനമായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഉല്പാദന മേഖലയില്‍ നിന്നുള്ള സംഭാവന 9.9 നിന്ന് 1.6 ശതമാനമായി കുറയും. ഖനന മേഖലയിലും 11.5 ല്‍ നിന്ന് 2.4 ശതമാനമായി ഇടിയും. എന്നാല്‍‍ കാര്‍ഷിക മേഖലയില്‍ നേരിയ പുരോഗതിയുണ്ടായേക്കുമെന്ന് അവകാശപ്പെടുന്നുണ്ട്. മൂന്നില്‍ നിന്ന് 3.5 ശതമാനത്തിലേക്ക് വളരുമെന്ന് റിപ്പോര്‍ട്ട് വിലയിരുത്തുന്നു. 

വ്യാപാരം, ഹോട്ടല്‍, ഗതാഗതം, ആശയവിനിമയം, ബ്രോഡ്കാസ്റ്റിങ് സേവനങ്ങള്‍ എന്നിവയില്‍ നേരിയ വളര്‍ച്ച അവകാശപ്പെടുമ്പോള്‍ നിര്‍മ്മാണ മേഖലയില്‍ 11.5 ശതമാനത്തില്‍ നിന്ന് 9.1 ശതമാനമായി കുറയും. അടുത്തമാസം ഒന്നിനാണ് ബജറ്റ് സമ്മേളനം. 2024 ലെ പൊതുതെരഞ്ഞെടുപ്പിന് മുമ്പുള്ള മോഡി സര്‍ക്കാരിന്റെ അവസാന ബജറ്റ് അവതരണമാണ് അടുത്തമാസം നടക്കുക.

Eng­lish Sum­ma­ry: GDP will fall

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.