Web Desk

കൊച്ചി

November 13, 2020, 1:59 pm

കുഫോസിൽ ഗീയർ ടെക്നീഷ്യൻ ഒഴിവ്

Janayugom Online

കേരള ഫിഷറീസ്-സമുദ്രപഠന സർവ്വകലാശാലയിൽ (കുഫോസ്) മത്സ്യബന്ധന ഉപകരണങ്ങൾ നന്നാക്കുന്ന ഗീയർ ടെക്നീഷ്യന്റെ ഒഴിവിലേക്ക് താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. പ്രതിമാസം 22,800 രൂപ ശമ്പളം. 

അപേക്ഷകർ എസ്.എസ്.എൽ.സിയും അംഗീകൃത ഗിയർ ടെക്നീഷ്യൻ കോഴ്സും പാസ്സായവരായിരിക്കണം. മത്സ്യബന്ധനയാനങ്ങളിൽ ഉപകരണങ്ങൾ നന്നാക്കുന്നതിൽ രണ്ട് വർഷത്തെ പരിചയം അഭലക്ഷണീയം. അപേക്ഷ ഫീസ് 100 രൂപ. നിർദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷ നവംബർ 20 ന് മുൻപ് കിട്ടത്തക്ക വിധം രജിസ് ട്രാർ,കുഫോസ്, പനങ്ങാട്, കൊച്ചി ‑682506 എന്ന മേൽവിലാസത്തിൽ അയക്കണം. കൂടുതൽ വിവരങ്ങൾക്ക് സർവ്വകലാശാല വെബ് സൈറ്റ് (www.kufos.ac.in) സന്ദർശിക്കുക.

ENGLISH SUMMARY:Gear Tech­ni­cian Vacan­cy at Kufos
You may also like this video