മുംബൈ: മോഹൻ ലാൽ തകർത്ത് അഭിനയിച്ച ‘മിന്നാരം’ എന്ന ചിത്രം മലയാളികളുടെ പ്രിയപ്പെട്ട ചിത്രങ്ങളിൽ ഒന്ന് തന്നെയാണ്. ഈ ചിത്രത്തിലൂടെയാണ് ബോളിവുഡ് താരം നേഹ ധൂപിയ അരങ്ങേറ്റം കുറിച്ചതും. ചിത്രത്തിൽ ബാലതാരമായാണ് താരം അഭിനയിച്ചത്. ഇപ്പോഴിതാ താരം സിനിമ കരിയറിൽ താൻ നേരിട്ട ദുരനുഭവത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ്. ഷൂട്ടിങ്ങിനിടെ വിശക്കുന്നുവെന്ന് പറഞ്ഞപ്പോൾ തനിക്ക് കിട്ടിയ മറുപടിയെക്കുറിച്ച് പറഞ്ഞ് നേഹ ധൂപിയ സിനിമാ മേഖലയിലെ വിവേചനത്തെക്കുറിച്ചും തുറന്നടിച്ചിരിക്കുകയാണ്. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.
തെന്നിന്ത്യൻ സിനിമയിൽ അഭിനയിക്കാനെത്തിയപ്പോഴായിരുന്നു താൻ ലിംഗവേചനം നേരിട്ടത്. വിശക്കുന്നുവെന്ന് പറഞ്ഞപ്പോൾ നായകൻ ആദ്യം കഴിക്കട്ടെയെന്നും തന്നോട്ട് കാത്തിരിക്കാനുമായിരുന്നു സെറ്റിലുള്ളവർ ആവശ്യപ്പെട്ടതെന്ന് നേഹ പറഞ്ഞു. കുറച്ചു വർഷങ്ങൾക്ക് മുൻപാണ് സംഭവം നടന്നത്. അന്ന് ഞാൻ തെന്നിന്ത്യൻ ചിത്രങ്ങളിൽ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു. നായകന് ആദ്യം ഭക്ഷണം നൽകുന്നത് പതിവായിരുന്നു. എനിക്ക് വിശക്കുന്നു എന്ന് പറഞ്ഞിരിക്കുകയാണ് താൻ ചെയ്യാറ്. അപ്പോൾ അവർ പറയും, നായകൻ ഷൂട്ടിലാണ്, അതുകഴിഞ്ഞ് അദ്ദേഹം വന്ന് ആദ്യം പ്ലേറ്റ് എടുക്കട്ടെ, ഇത്തരം വിചിത്രമായ കാര്യങ്ങളാണ് സംഭവിക്കാറുള്ളതെന്നും നേഹ കൂട്ടിച്ചേർത്തു.
ഇത് വർഷങ്ങൾക്ക് മുമ്പ് നടന്ന സംഭവമാണ്. ഇപ്പോൾ കാര്യങ്ങളൊക്കെ മാറി. ഒരിക്കൽ ഞാൻ വർക്ക് ചെയ്ത സെറ്റിൽ ഇതുപോലൊരു സംഭവം ഉണ്ടാകുകയും ഞാനത് ചിരിച്ചു വിടുകയും ചെയ്തു. ഇതൊന്നും എന്നെ ഒരിക്കലും അസ്വസ്ഥയാക്കുകയില്ല. ‘ഓകെ ശരി’ എന്ന മട്ടിലുള്ള ഒരാള് ഞാൻ. ഞാനവിടെ ഇരിക്കുകയായിരുന്നു പിന്നീട് ചെയ്തതെന്നും നേഹ ഓർക്കുന്നു.
English summary: gender discrimination in cinima set
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.