20 September 2024, Friday
KSFE Galaxy Chits Banner 2

ഇടിക്കൂട്ടില്‍ ലിംഗനീതി വിവാദം; ഒറ്റയിടിക്ക് മൂക്കു തകര്‍ന്നു, 46-ാം സെക്കന്റില്‍ പിന്മാറി

Janayugom Webdesk
August 2, 2024 12:47 pm

വനിതകളുടെ 66 കിലോഗ്രാം ബോക്സിങ് വെല്‍റ്റര്‍വെയ്റ്റ് മത്സരത്തിലെ ലിംഗവിവാദമാണ് ഇപ്പോള്‍ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരിക്കുന്നത്. 46-ാം സെക്കന്‍ഡില്‍ ഇമാന്‍ ഖലീഫിന്റെ ഒരു കനത്ത പഞ്ച് ആഞ്ജലയുടെ മുക്കില്‍ പതിക്കുന്നു. ഉടന്‍ തന്നെ കളി തുടരാന്‍ താല്പര്യമില്ലെന്ന് അറിയിച്ച് ആഞ്ജല പിന്മാറിയതോടെ ആ മത്സരം വിവാദമായി. ഇതിന് പിന്നാലെയാണ് ലിംഗനീതി വിവാദം ഉയര്‍ന്നത്. അതേസമയം അല്‍ജീരിയൻ താരമായ ഇമാൻ ഖലീഫ് ക്വാർട്ടർ ഫൈനലിനു യോഗ്യത നേടി.

തന്റെ കരിയറില്‍ ഇത്രയും ശക്തിയാർന്ന പഞ്ച് ഏറ്റുവാങ്ങിയിട്ടില്ലെന്നാണ് ആഞ്ജല പറയുന്നത്. മൂക്ക് തകർന്നുപോയതായി ഭയപ്പെട്ടെന്നും തന്റെ ആരോഗ്യം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത മനസിലാക്കിയാണ് പിന്മാറിയതെന്നും താരം കൂട്ടിച്ചേർത്തു.  വനിതകളുടെ മത്സര വിഭാഗത്തിലാണ് ഇമാന്‍ ഖലീഫ് മത്സരിക്കുന്നതെങ്കിലും താരത്തിന്റെ ലിംഗവിഭാഗം ഏതാണെന്ന് സംബന്ധിച്ച് നേരത്തെ തന്നെ വിവാദമുണ്ടായിരുന്നു. കഴിഞ്ഞവർഷം രാജ്യാന്തര ബോക്സിങ് അസോസിയേഷന്റെ (ഐബിഎ) ലോക ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ഇമാൻ ഖലീഫ് ലിംഗനിർണയ പരിശോധനയിൽ പരാജയപ്പെട്ടിരുന്നു. പുരുഷന്മാർക്കുള്ള എക്സ്, വൈ ക്രോമസോമുകൾ ശരീരത്തിലുള്ളതിനാലാണ് ഇത്. എന്നാൽ, ഐബിഎയെ അംഗീകരിക്കാത്ത രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി ഇമാൻ ഖലീഫിന് ഒളിമ്പിക്സിൽ മത്സരിക്കാൻ അനുമതി നൽകി.

അള്‍ജീരിയയിലെ ടിയാരെറ്റില്‍ നിന്നുള്ള 25കാരിയായ ഇമാന്‍ ഖലീഫ് നിലവില്‍ യുനിസെഫ് അംബാസഡര്‍കൂടിയാണ്. പെണ്‍കുട്ടികള്‍ ബോക്സിങ്ങില്‍ പങ്കെടുക്കുന്നത് താല്പര്യമില്ലാതിരുന്നയാളായിരുന്നു ഇമാന്റെ പിതാവ്. എന്നാല്‍ അവര്‍ ആഗ്രഹിച്ചത് ലോകവേദിയില്‍ ഒരു സ്വര്‍ണ മെഡല്‍ നേടി വരും തലമുറയെ പ്രചോദിപ്പിക്കാനായിരുന്നു. 2018ലെ ലോക ബോക്സിങ് ചാമ്പ്യന്‍ഷിപ്പിലായിരുന്നു ഒരു പ്രൊഫഷണല്‍ ബോക്സര്‍ എന്ന നിലയിലെ ഇമാന്റെ അരങ്ങേറ്റം. ടോക്യോ ഒളിമ്പിക്സില്‍ പങ്കെടുത്ത ഇമാന്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ തോറ്റാണ് പുറത്തായത്. ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാം സ്ഥാനത്തെത്താന്‍ ഇമാന് സാധിച്ചിട്ടുണ്ട്. 2022ലെ ആഫ്രിക്കന്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ മെഡല്‍ നേടാനും താരത്തിനായി.

Eng­lish sum­ma­ry ;Gen­der jus­tice con­tro­ver­sy in Idikoot; He broke his nose in a sin­gle hit and with­drew in the 46th second

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.