October 2, 2022 Sunday

Related news

June 21, 2022
June 16, 2022
April 23, 2022
March 16, 2022
October 30, 2021
September 9, 2021
August 6, 2021
July 29, 2021
July 22, 2021
July 17, 2021

റിലയൻസ് റീട്ടെയിലിൽ 3,675 കോടിയുടെ നിക്ഷേപം നടത്തി ജനറൽ അറ്റ്ലാന്റിക്

Janayugom Webdesk
മുംബൈ
September 30, 2020 5:31 pm

അമേരിക്കൻ സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ ജനറൽ അറ്റ്ലാന്റിക് റിലയൻസ് റീട്ടെയിലിൽ 3,675 കോടി രൂപയുടെ നിക്ഷേപം നടത്തും. 0.84 ശതമാനം ഓഹരിയാണ് ഇതിലൂടെ ജനറൽ അറ്റ്ലാന്റിക് സ്വന്തമാക്കുക. ഒരു മാസത്തിനിടെ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ റീട്ടെയിൽ യൂണിറ്റിൽ നിക്ഷേപിക്കുന്ന മൂന്നാമത്തെ കമ്പനിയാണ് ജനറൽ അറ്റ്ലാന്റിക്. 

രാജ്യത്തെ ഏഴായിരം നഗരങ്ങളിലായി 12,000ത്തോളം സ്റ്റോറുകളായി റിലയൻസ് റീട്ടെയിലിന് വിപുലമായ ശൃംഖലയാണുള്ളത്. 4.28 ലക്ഷം കോടി രൂപയുടെ പ്രീ-മണി ഇക്വിറ്റി മൂല്യത്തിലാണ് റിലയൻസ് റീട്ടെയിൽ നിക്ഷേപം. കഴിഞ്ഞ രണ്ട് നിക്ഷേപ ഇടപാടുകളിലും നിക്ഷേപമൂല്യം 4.21 ലക്ഷം കോടി രൂപയായിരുന്നു.

റിലയൻസിൽ രണ്ടാമത്തെ നിക്ഷേപമാണ് ജനറൽ അറ്റ്ലാന്റിക് നടത്തുന്നത്. മെയ് മാസത്തിൽ ജിയോ പ്ലാറ്റ്ഫോമിൽ 6,598 കോടി രൂപ നിക്ഷേപിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചിരുന്നു. സെപ്റ്റംബർ ആദ്യവാരം ഇക്വിറ്റി ഭീമനായ സിൽവർ ലേക്ക് റിലയൻസ് റീട്ടെയിലിൽ 7,500 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് അറിയിച്ചിരുന്നു. 1.75 ഓഹരികളാണ് ഇതിലൂടെ സിൽവർ ലേക്കിന് ലഭിക്കുന്നത്. കഴിഞ്ഞ ആഴ്ച കെകെആർ 5,550 കോടി രൂപയുടെ നിക്ഷേപവും നടത്തിയിരുന്നു. 

Eng­lish summary:General Atlantic has invest­ed Rs 3,675 crore in Reliance Retail
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.