28 March 2024, Thursday

ആറ് ട്രെയിനുകൾക്ക് കൂടി ജനറൽ കംപാർട്മെന്റ്

Janayugom Webdesk
തിരുവനന്തപുരം
November 24, 2021 12:16 pm

റെയിൽവേ സർവ്വീസുകൾ പ്രയോജനപ്പെടുത്തുന്നവർക്കായി ഒരു സന്തോഷ വാർത്ത. മലബാറിൽ നിന്നും ഓടുന്ന 6 ട്രെയിനുകളിൽ കൂടി ജനറൽ കംപാർട്മെന്റ് അനുവദിച്ച് റെയിൽവേ.സ്പെഷൽ ട്രെയിൻ എന്ന പേരും നമ്പറും മാറ്റി ട്രെയിനുകൾ പഴയ പടി ആക്കുന്നതിന്റെ ഭാഗമായാണ് ഈ പുതിയ നടപടി. 25 മുതൽ ഈ സൗകര്യം യാത്രക്കാർക്ക് ലഭ്യമാക്കാനാണ് റെയിൽവേ ഉദ്ദേശിക്കുന്നത്.മംഗളൂരുവിൽ നിന്ന് കോയമ്പത്തൂരിലേക്കും അവിടെന്ന് തിരിച്ചും ഉളള ഇന്റർസിറ്റി സൂപ്പർ ഫാസ്റ്റിലും മംഗളൂരുവിൽ നിന്ന് നാഗർകോവിലിലേക്കും അവിടെ നിന്നും തിരിച്ചും ഉളള ഏറനാട് എക്സ്പ്രസിലും 6 ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകളും മംഗളൂരുവിൽ നിന്ന് നാഗർകോവിലിലേക്കും അവിടെ നിന്ന് തിരിച്ചുളള പരശുറാം എക്സ്പ്രസിൽ 2 ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകളും 4 സെക്കൻഡ് ക്ലാസ് സിറ്റിങ് ചെയർ കാറുകളും ആണ് അനുവദിച്ചത്.നേരത്തേ ഇതുവഴിയുള്ള 6 ട്രെയിൻ സർവ്വീസുകളിൽ ജനറൽ കംപാർട്മെന്റുകൾ അനുവദിച്ചിരുന്നു. ഇത് കൂടാതെ കണ്ണൂർ — ഷൊർണൂർ മെമുവും സർവീസ് നടത്തുന്നുണ്ട്. ഇതോടെ മലപ്പുറം ജില്ലയിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്കും ഷൊർണൂർ ഭാഗത്തേക്കും രാവിലെയും വൈകിട്ടും ആയി ഉളള യാത്രകൾ യാത്രക്കാർക്ക് കൂടുതൽ എളുപ്പമാകും എന്നാണ് കരുതപ്പെടുന്നത്
ജനറൽ കോച്ചുകൾ ഉളള ട്രെയിനുകൾ മലപ്പുറത്തെ തിരൂർ റെയിൽവേ സ്റ്റേഷനിൽ എത്തുന്ന സമയ ക്രമം. ( 25 — 11 — 21 മുതൽ )

കോഴിക്കോട് ഭാഗത്തേക്ക് ഉളള ട്രെയിൻ സർവ്വീസുകളുടെ ക്രമം ഇങ്ങനെ,

കണ്ണൂർ മെമു — രാവിലെ 5.30
മംഗളൂരു ഇന്റർസിറ്റി — രാവിലെ 8.28
കണ്ണൂർ ഇന്റർസിറ്റി — രാവിലെ 8.55
ഏറനാട് എക്സ്പ്രസ് — രാവിലെ 11.35
പരശുറാം എക്സ്പ്രസ് — ഉച്ചകഴിഞ്ഞ് 2.45
കോയമ്പത്തൂർ — കണ്ണൂർ — വൈകിട്ട് 5.25
എക്സിക്യൂട്ടീവ് എക്സ്പ്രസ് — രാത്രി 8.10

ഷൊർണൂർ ഭാഗത്തേക്ക് പോകുന്ന ട്രെയിൻ സർവ്വീസുകളുടെ ക്രമം ഇങ്ങനെ,

എക്സിക്യൂട്ടീവ് എക്സ്പ്രസ് — രാവിലെ 7.35
കണ്ണൂർ — കോയമ്പത്തൂർ — രാവിലെ 9.15
പരശുറാം എക്സ്പ്രസ് — രാവിലെ 9.35
ഏറനാട് എക്സ്പ്രസ് — ഉച്ചയ്ക്ക് 12.10
കോയമ്പത്തൂർ ഇന്റർസിറ്റി — ഉച്ചകഴിഞ്ഞ് 3.00
എറണാകുളം ഇന്റർസിറ്റി — വൈകിട്ട് 4.51
ഷൊർണൂർ മെമു — രാത്രി 9.00

Eng­lish Summary:General com­part­ment for 6 more trains

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.