Tuesday
18 Jun 2019

നിതിന്‍ ഗഡ്കരി ആര്‍എസ്എസ് നേതാവ് ബയ്യാജി ജോഷിയുമായി കൂടിക്കാഴ്ച നടത്തി

By: Web Desk | Tuesday 21 May 2019 3:34 PM IST


നാഗ്പൂര്‍ : നിതിന്‍ ഗഡ്കരി ആര്‍.എസ്.എസ് നേതാവ് ബയ്യാജി ജോഷിയുമായി കൂടിക്കാഴ്ച നടത്തി, പ്രധാനമന്ത്രി സ്ഥാനത്തേക്ക് നോട്ടമുണ്ടോ എന്ന് സംശയിച്ച് മാധ്യമങ്ങള്‍.

എക്‌സിറ്റ് പോളിന് തൊട്ടുപിന്നാലെ നടന്ന ഗഡ്കരിയുടെ സന്ദര്‍ശനം ഏറെ ചര്‍ച്ചക്കിടയാക്കിയിട്ടുണ്ട്.   ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 543 സീറ്റില്‍ എന്‍ ഡി എ 300 കൂടുതല്‍ സീറ്റുകള്‍ നേടുമെന്നാണ് ഭൂരിഭാഗം എക്‌സിറ്റ് പോള്‍ സര്‍വേകളും പ്രവചിക്കുന്നത്. ഈ സന്ദര്‍ഭത്തിലെ ആര്‍എസ്‌എസ് നേതാവുമായുള്ള കൂടിക്കാഴ്ചയില്‍ അടുത്ത ഗവണ്‍മെന്റില്‍ തന്റെ സ്ഥാനത്തെപ്പറ്റി നിതിന്‍ ഗഡ്കരി ചര്‍ച്ച നടത്തിയെന്നും പ്രധാനപ്പെട്ട സ്ഥാനം അദ്ദേഹം ഉറപ്പിച്ചെന്നും അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ബിജെപി നേതാവ് കൈലാഷ് വിജയ്‌വര്‍ഗിയയും രണ്ട് മണിക്കൂര്‍ നീണ്ട് നിന്ന് കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നു.

കഴിഞ്ഞ അഞ്ച് വര്‍ഷം നമ്മള്‍ ചെയ്ത പ്രവൃത്തികള്‍ക്ക് ജനങ്ങള്‍ ബിജെപിയേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും വീണ്ടും പിന്തുണയ്ക്കും. എക്‌സിറ്റ് പോള്‍ ഒരു സൂചനയാണ്’- ഗഡ്കരി പറഞ്ഞു.

എക്‌സിറ്റ്‌പോളുകള്‍ അന്തിമ തീരുമാനമല്ല, എന്നാല്‍ സൂചനകളാണ്. എക്‌സിറ്റ്‌പോള്‍ ഫലം പുറത്തുവന്നിരിക്കുന്ന കാര്യത്തിലും  അനുകൂല സൂചന പ്രതിഫലിക്കുന്നുണ്ട്എന്ന്  ഗഡ്കരി   പറഞ്ഞു.  പ്രധാനമന്ത്രി സ്ഥാനത്തേക്കുണ്ടോയെന്ന ചോദ്യം വീണ്ടും ഗഡ്കരിക്കു നേരെ ഉയര്‍ന്നു. 20 മുതല്‍ 50 തവണ വരെ ഈ ചോദ്യത്തിന് താന്‍ മറുപടി തന്നിട്ടുണ്ട്,  തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലാണ് പോരാടിയത്, അതുകൊണ്ട് തന്നെ അദ്ദേഹം തന്നെ വീണ്ടും പ്രധാനമന്ത്രിയാകുമെന്നും ഗഡ്കരി വ്യക്തമാക്കി.

Related News