24 April 2024, Wednesday

Related news

April 1, 2024
March 14, 2024
February 29, 2024
February 18, 2024
February 10, 2024
February 4, 2024
January 20, 2024
January 16, 2024
December 27, 2023
December 27, 2023

സർവകലാശാലകളുടെ കരിക്കുലം പരിഷ്കരണത്തിന് പൊതു മാർഗരേഖ: മന്ത്രി ബിന്ദു

Janayugom Webdesk
തിരുവനന്തപുരം
October 26, 2022 6:20 pm

സർവകലാശാലകളുടെ കരിക്കുലം പരിഷ്കരണത്തിന്റെ ഭാഗമായി മോഡൽ കരിക്കുലം ഫ്രെയിം വർക്ക് രൂപീകരിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ഉടൻ ആരംഭിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു. ഉന്നതവിദ്യാഭ്യാസ പരിഷ്കരണ റിപ്പോർട്ടുകൾ നടപ്പാക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്ത് നടന്ന രണ്ടു ദിവസത്തെ കൊളോക്വിയത്തിന്റെ സമാപന സെഷനിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങളും ലബോറട്ടറികളും അടിസ്ഥാന സൗകര്യങ്ങളും എല്ലാ കലാലയങ്ങളിലും ഉറപ്പുവരുത്തും. വിദ്യാർത്ഥികൾ, അധ്യാപക ‑അനധ്യാപകർ എന്നിവർക്ക് സ്വതന്ത്രമായി, നിർഭയമായി കാര്യങ്ങൾ ചെയ്യാൻ സർഗാത്മകമായ രീതിയിൽ കലാലയങ്ങൾ മുന്നോട്ടു പോകേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
നാലുവർഷ ബിരുദ കോഴ്സുകൾ ആരംഭിക്കുന്നത് സജീവ പരിഗണനയിലാണ്. വിദ്യാർത്ഥികളുടെ അഭിരുചികൾക്കനുസരിച്ച് കോഴ്സുകൾ തിരഞ്ഞെടുക്കുന്നതിനുള്ള അവസരങ്ങൾ സൃഷ്ടിക്കും. ഇതിന്റെ ഭാഗമായി സ്കിൽ കോഴ്സുകൾ, ഫൗണ്ടേഷൻ കോഴ്സുകൾ, തൊഴിൽ പരിശീലനത്തിനുള്ള ഇന്റേൺഷിപ്പ് എന്നിവ നാലുവർഷ ബിരുദ കോഴ്സുകളിൽ ഉണ്ടാകും.
ഉന്നതവിദ്യാഭ്യാസ മേഖലയിൽ സ്വകാര്യ പങ്കാളിത്തം പൂർണമായും ഒഴിവാക്കാനാകില്ല. ശക്തമായ സാമൂഹ്യ നിയന്ത്രണങ്ങളോടെ സ്വകാര്യ സർവകലാശാലകൾ ആരംഭിക്കുന്നതിന്റെ സാധ്യതകൾ പരിശോധിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു. കൊളോക്വിയത്തിൽ ഉന്നതവിദ്യാഭ്യാസ പരിഷ്കരണ കമ്മിഷനുകൾ സമർപ്പിച്ച മൂന്ന് റിപ്പോർട്ടുകളിന്മേൽ സജീവ ചർച്ച നടന്നു. 

Eng­lish Sum­ma­ry: Gen­er­al Guide­lines for Cur­ricu­lum Reform of Uni­ver­si­ties: Min­is­ter Bindu

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.