ന്യൂഡൽഹി: കരസേന മേധാവി സ്ഥാനത്തുനിന്നും ജനറല്‍ ബിപിന്‍ റാവത്ത് പടിയിറങ്ങി. പാക്കിസ്ഥാനെയും ചൈനയെയും നേരിടാന്‍ സൈന്യം കൂടുതല്‍ സജ്ജമായെന്നും സംയുക്ത സേന മേധാവിയെന്ന നിലയില്‍ പുതിയ തന്ത്രങ്ങള്‍ ആവിഷ്ക്കരിക്കുമെന്നും ബിപിന്‍ റാവത്ത് പറഞ്ഞു. കരസേനയുടെ പുതിയ മേധാവിയായി ലഫ്റ്റനന്‍റ് ജനറല്‍ മനോജ് മുകുന്ദ് നരവ്നെ ചുമതലയേറ്റു. കരസേനയുടെ 28മത് മേധാവിയാണ് ഇദ്ദേഹം. കശ്മീരിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ഭീകരവിരുദ്ധ നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കി. മ്യാന്‍മാറിലെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തില്‍ ഡിഫന്‍സ് അറ്റാഷെയായിരുന്നു. ജനറല്‍ ബിപിന്‍ റാവത്ത് രാവിലെ ദേശീയ യുദ്ധ സ്മാരകത്തിലെത്തി പുഷ്പചക്രം അര്‍പ്പിച്ചു.
പിന്നീട് സൗത്ത് ബ്ലോക്കില്‍ മൂന്ന് സേനാ വിഭാഗങ്ങളും ഗാര്‍ഡ് ഓഫ്ഓണര്‍ നല്‍കി. ഇന്ത്യയുടെ ആദ്യ സംയുക്ത സേന മേധാവിയായി ജനറല്‍ റാവത്ത് നാളെ പുതുവര്‍ഷ ദിനത്തില്‍ ചുമതലയേല്‍ക്കും. സംയുക്ത സേന മേധാവിയെ നിയമിച്ചതിലൂടെ തെറ്റായ ചുവടുവയ്പ്പിനാണ് കേന്ദ്ര സര്‍ക്കാര്‍ തുടക്കമിട്ടതെന്നും ഈ തീരുമാനത്തിന്‍റെ അനന്തരഫലങ്ങള്‍ വൈകാതെ വ്യക്തമാകുമെന്നും ലോക്സഭാംഗവും കോണ്‍ഗ്രസ് വക്താവുമായ മനീഷ് തിവാരിയുടെ വിമര്‍ശനം. സംയുക്ത സേനാമേധാവി നിയമനത്തിലൂടെ ഇന്ത്യ അമേരിക്ക സൈനിക സഹകരണത്തിന് വന്‍തോതില്‍ സഹായകമാകുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റ് പ്രതികരിച്ചു. ജനറല്‍ റാവത്തിനെ സംയുക്ത സേന മേധാവിയായി നിയമിച്ചതിെനതിരെ കോണ്‍ഗ്രസ് നേരത്തേ രംഗത്തുവന്നിരുന്നു.
you may also like this video
English summary: general manoj naravane takes charge as new army chief
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.