Web Desk

തിരുവനന്തപുരം

February 12, 2021, 9:24 pm

പൊതുപ്രാഥമിക പരീക്ഷ: പരീക്ഷാകേന്ദ്രമാറ്റം അനുവദിക്കില്ല

Janayugom Online

നാല് ഘട്ടങ്ങളിലായി നടക്കുന്ന എസ്എസ്എല്‍സി ലെവല്‍ പൊതുപ്രാഥമിക പരീക്ഷയില്‍ പരീക്ഷാകേന്ദ്രമാറ്റം അനുവദിക്കില്ലെന്ന് പിഎസ്‌സി അറിയിച്ചു. പരീക്ഷാ നടത്തിപ്പിനെ പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ പരീക്ഷാ കേന്ദ്രമാറ്റത്തിനുള്ള അപേക്ഷകള്‍ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ലെന്നും പിഎസ്‌സി വ്യക്തമാക്കി. ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള അഡ്മിഷന്‍ ടിക്കറ്റ് പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഓരോ ഉദ്യോഗാര്‍ത്ഥിക്കും അവരവര്‍ തെരഞ്ഞെടുത്തിട്ടുള്ള ജില്ലകളില്‍ തന്നെ പരീക്ഷാകേന്ദ്രം അനുവദിച്ചിട്ടുണ്ട്. 

കോവിഡ് പോസിറ്റീവായ ഉദ്യോഗാര്‍ത്ഥികള്‍ പരീക്ഷ എഴുതുന്നതിനായി കോവിഡ് പോസിറ്റീവ് സര്‍ട്ടിഫിക്കറ്റ്, ആരോഗ്യ വകുപ്പില്‍ നിന്നുള്ള അനുമതി പത്രം എന്നിവ സഹിതം അതാത് ജില്ലാ ഓഫീസര്‍മാര്‍ക്ക് (തിരുവനന്തപുരം ജില്ല ഒഴികെ) മുന്‍കൂട്ടി അപേക്ഷ നല്‍കി അനുമതി വാങ്ങേണ്ടതാണ്. തിരുവനന്തപുരം ജില്ലയില്‍ പരീക്ഷയ്ക്ക് അഡ്മിറ്റ് ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ jointce. [email protected] എന്ന ഇ‑മെയില്‍ ഐഡിയില്‍ അപേക്ഷ നല്‍കേണ്ടതാണ്. ക്വാറന്റൈനിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ പരീക്ഷാ കേന്ദ്രങ്ങളില്‍ അവര്‍ക്കായി സജ്ജീകരിച്ചിട്ടുള്ള പ്രത്യേക റൂമുകളില്‍ മാത്രം ഇരുന്ന് പരീക്ഷ എഴുതേണ്ടതാണ്. ഇതിനായി ചീഫ് സൂപ്രണ്ടിന് അപേക്ഷ നല്‍കണം.

ENGLISH SUMMARY:General Pre­lim­i­nary Exam­i­na­tion: Change of exam­i­na­tion cen­ter will not be allowed
You may also like this video