19 April 2024, Friday

Related news

April 5, 2024
March 10, 2024
March 3, 2024
March 2, 2024
February 5, 2024
February 1, 2024
January 27, 2024
January 25, 2024
January 20, 2024
January 9, 2024

ലഹരി മാഫിയക്കെതിരെ പൊതു സമൂഹം ഒന്നിക്കണം: ഡീൻ കുര്യാക്കോസ്

Janayugom Webdesk
September 30, 2022 7:43 pm

യുവാക്കളെ ലക്ഷ്യമിടുന്ന ലഹരി മാഫിയക്കെതിരെ പൊതു സമൂഹം ഒന്നിക്കണമെന്ന് ഡീൻ കുര്യാക്കോസ് എം.പി പൊതു സമൂഹത്തിൽ യുവാക്കളെ ലക്ഷ്യമിട്ട് ലഹരി മാഫിയ പ്രവർത്തിക്കുന്ന് വ്യാപകമായിരിക്കുകയാണെന്നും ഇതിനെതിരെ പൊതു സമൂഹം ഒന്നിക്കണമെന്നും അദ്ദേഹം പറഞ്ഞു. ലഹരി വിരുദ്ധ സന്ദേശമുയർത്തി വ്യാപാരി വ്യവസായി ഏകോപന സമിതി നെടുങ്കണ്ടം ബ്ലോക്ക് കമ്മിറ്റി
നെടുങ്കണ്ടം മുതല്‍ രാമക്കല്‍മേട് വരെ നടത്തിയ റണ്‍ ടു രാമക്കല്‍മേട് എന്ന മിനി മാരത്തണിന്റെ ഭാഗമായി നടത്തിയ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാമക്കല്‍മേടിന്റെ ടൂറിസം വികസനം ലക്ഷ്യം വെച്ചും, ലഹരി വിരുദ്ധ സന്ദേശം ഉയര്‍ത്തിയും നെടുങ്കണ്ടം ബ്ലോക്ക് മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് മിനി മാരത്തണ്‍ സംഘടിപ്പിചത്. രാവിലെ ഏഴുമണിക്ക് നെടുങ്കണ്ടം പ്രൈവറ്റ് ബസ് സ്റ്റാന്റില്‍ നിന്നും ആരംഭിച്ച മാരത്തണില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കായിക താരങ്ങള്‍ പങ്കെടുത്തു. ഒരേ സമയം പുരുഷ, വനിതാ വിഭാഗങ്ങളിലായി മത്സരങ്ങള്‍ നടന്നു. പുരുഷ, വനിതാ മത്സരങ്ങളിലെ മൂന്ന് വിജയികള്‍ക്ക് 10,001, 5,001, 3,001 എന്നീ ക്രമത്തില്‍ ക്യാഷ് അവാര്‍ഡും മൊമെന്റോയും നല്‍കി. കോതമംഗലം എം.ആർ.കോളേജ് വിദ്യാർത്ഥികളായ ആനന്ദ് കൃഷ്ണ, അജിത്ത് കെ, ഷെറിൻ, എന്നിവർ പുരുഷ വിഭാഗത്തിലും പാലാ അൽഫോൻസ കോളേജ് വിദ്യാർത്ഥിനികളായ

സൂര്യ പി.എസ്, അഞ്ചു മുരുകൻ, ആഗ്നസ് മെറിൻ ഷാജി എന്നിവർ വനിതാ വിഭാഗത്തിലും യഥാ ക്രമം ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങൾ നേടി. രാവിലെ നെടുങ്കണ്ടത്ത് ആരംഭിച്ച മാരത്തണ്‍ നെടുങ്കണ്ടം പോലീസ് സ്റ്റേഷൻ സി.ഐ ബി.എസ് ബിനു ഫ്ളാഗ് ഓഫ് ചെയ്തു. രാമക്കൽമേട്ടിൽ നടന്ന പൊതുസമ്മേളനത്തിൽ ബ്ലോക്ക് പ്രസിഡന്റ് സജീവ് ആർ നായർ അധ്യക്ഷത വഹിച്ചു. എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ അബ്ദുള്‍ സലാം ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ്നയിച്ചു. സമിതി ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പള്ളി മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് മാരായ ശോഭന വിജയൻ, മിനി പ്രിൻസ്, നേതാക്കളായ ആർ സുരേഷ്, ജയിംസ് മാത്യു, ടി.എം ജോണ്‍, പി.ജി രവീന്ദ്രനാഥ്‌, പി ആർ ബിനു, എം എസ് മഹേശ്വരൻ, കെ ആർ വിനോദ്, സ്രേയസ് ഭദ്രൻ, വിജിമോൾ വിജയൻ, ലത ഗോപൻ എന്നിവര്‍ പ്രസംഗിച്ചു.

Eng­lish Sum­ma­ry: Gen­er­al Soci­ety Must Unite Against Drug Mafia: Dean Kuriakos
You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.