Web Desk

തിരുവനന്തപുരം

January 06, 2021, 9:10 am

വൈറസിന്റെ ജനിതകമാറ്റം: കേരളം പഠനം തുടങ്ങി

Janayugom Online

കോവിഡ് വൈറസിന്‍റെ ജനിതകമാറ്റത്തെക്കുറിച്ച് കേരളം പഠനം തുടങ്ങി. 14 ജില്ലകളിൽ നിന്നുമുള്ള സാംപിളുകൾ പരിശോധിക്കും. കൗണ്‍സില്‍ ഓഫ് സയന്‍റിഫിക് ആൻറ് ഇൻഡസ്ട്രിയൽ റിസര്‍ച്ചിന്‍റെ കീഴിലുള്ള ദില്ലി ആസ്ഥാനമായ ജിനോമിക് ആന്‍റ് ഇൻറഗ്രേറ്റീവ് ബയോളജിയുമായി സഹകരിച്ചാണ് പഠനം. നിലവിൽ പുതിയ വൈറസ് ബാധയുടെ പരിശോധന റീജിയണൽ ലാബുകളിൽ മാത്രമേ നടത്താൻ കഴിയു .

ആര്‍ എൻ എ വൈറസിന്‍റെ പ്രത്യേകതയാണ് അടിക്കടിയുള്ള ജനിതകമാറ്റം. ബ്രിട്ടനില്‍ കഴിഞ്ഞ നാല് മാസത്തിനിടെ കണ്ടെത്തിയത് നാലായിരത്തിലധികം പുതിയ വകഭേദം. കേരളത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് നടത്തിയ പഠനത്തില്‍ ചില വകഭേദങ്ങളെ കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഡിസംബറില്‍ വിശദ പഠനം തുടങ്ങിയത്. പതിനാല് ജില്ലകളേയും ഉൾപ്പെടുത്തിയാണ് പുതിയ പഠനം. 14 ജില്ലകളില്‍ നിന്നും 25 സാംപിളുകൾ , ഒരു മാസം 1400 സാംപിളുകള്‍ ജെനറ്റിക് സ്വീക്വൻസിങ് ചെയ്യും. സ്രവ സാംപിൾ ശേഖരണവും നിരീക്ഷണവുമെല്ലാം എന്‍ എച്ച് എം ചെയ്യും. 68ലക്ഷം രൂപയാണ് പഠനത്തിനായി ചെലവഴിക്കുക.

പുതിയ ജനിതക വകഭേദം വന്ന വൈറസിന് പകരാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് ഇന്നലെ ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞിരുന്നു. അതിനാൽ നാം വളരെ കരുതിയിരിക്കണം. എല്ലാവരും സ്വമേധയാ വെളിപ്പെടുത്താൻ തയ്യാറാകാണം. ഇവരുമായി സമ്പർക്കം പുലർത്തിയ ആരെങ്കിലുമുണ്ടെങ്കിൽ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടേണ്ടതാണ്. ഭയപ്പെടേണ്ട കാര്യമില്ല. ചികിത്സിച്ച് ഭേദമാക്കാൻ സാധിക്കുന്നതാണ്. നല്ല ശ്രദ്ധയോട് കൂടിയിരിക്കുക. മാസ്‌ക് ധരിക്കുക, ഇടയ്ക്കിടയ്ക്ക് കൈകൾ ശുചിയാക്കുക, സാമൂഹ്യ അകലം പാലിക്കുക എന്നിവ ഇനിയും തുടരേണ്ടതാണ്.

ബ്രിട്ടനില്‍ കണ്ടെത്തിയ അതി വേഗ വൈറസ് വകഭേദം കേരളത്തിലും കണ്ടെത്തിയിട്ടുണ്ടെങ്കിലും ഗുരുതരാവസ്ഥയിലാകുന്നവരുടെ എണ്ണം കൂടുന്നതായോ മരണ നിരക്ക് കൂടുന്നതായോ കണ്ടെത്തിയിട്ടില്ല. അതുകൊണ്ട് തന്നെ ചികില്‍സ രീതികളിൽ മാറ്റം വരുത്തേണ്ട സാഹചര്യമില്ല. അതേസമയം പരിശോധനകളുടെ എണ്ണം വീണ്ടും കൂട്ടണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. പുതിയ വൈറസ് കണ്ടെത്തിയ സാഹചര്യത്തില്‍ സന്പര്‍ക്ക പട്ടിക തയാറാക്കുന്നതിലും കൃത്യത
ഉറപ്പാക്കേണ്ടി വരും .

eng­lish sum­ma­ry : Genet­ic muta­tion of the virus: Ker­ala begins study

you may also like this video :