കൊറോണ വൈറസ് ഭീഷണിയെ തുടര്‍ന്ന് ഈ വര്‍ഷത്തെ ജനീവ മോട്ടോര്‍ ഷോ റദ്ദാക്കി. മാര്‍ച്ച് അഞ്ച് മുതല്‍ 15 വരെ നടത്താനിരുന്ന മോട്ടോര്‍ ഷോയുടെ 90ാമത് എഡിഷനാണ് റദ്ദാക്കിയത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ മോട്ടോര്‍ ഷോയാണ് ജനീവയിലേത്.
ജനീവയിലും സ്വിറ്റ്‌സര്‍ലന്‍ഡിലെ മറ്റ് ഭാഗങ്ങളിലും നിരവധി പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. വടക്കന്‍ ഇറ്റലിയിലും കൊറോണ വൈറസ് ബാധ വ്യാപകമാണ്. മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് മോട്ടോര്‍ ഷോ റദ്ദാക്കിയത്.
അതേസമയം മോട്ടോര്‍ ഷോയ്ക്ക് മാറ്റമില്ലെന്നാണ് സംഘാടകര്‍ തുടക്കത്തില്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. ഇവന്റ് മറ്റൊരു തീയതിയിലേക്ക് മാറ്റാനും സംഘാടകര്‍ തയ്യാറായിട്ടില്ല. ഇതിനിടെ നിരവധി കമ്പനികള്‍ തങ്ങളുടെ സ്റ്റാള്‍ ഉപേക്ഷിക്കുകയും ഷോ തുടരുന്നതില്‍ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് പൊതുജനാരോഗ്യം പരിഗണിച്ച് ഷോ റദ്ദാക്കുകയാണെന്ന് സംഘാടകര്‍ അറിയിക്കുകയായിരുന്നു.
English Summary; Geneva Motor Show canceled over corona virus fears
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.