പ്രമുഖ വ്യവസായി ജോർജ് പോൾ അന്തരിച്ചു

Web Desk
Posted on November 26, 2019, 5:53 pm

കൊച്ചി: പ്രമുഖ വ്യവസായിയും സുഗന്ധവ്യജ്ഞന വ്യവസായ സംരഭമായ സിന്തൈറ്റ് ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് വൈസ് ചെയർമാനുമായ ജോർജ് പോൾ(70) അന്തരിച്ചു. ചൊവ്വാഴ്ച രാവിലെ കൊച്ചി ലേക്ഷോർ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ഓർത്തഡോക്സ് സഭ അൽമായ ട്രസ്റ്റി, കുസാറ്റ് സിൻഡിക്കേറ്റ് മെമ്പർ, കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി കേരള കൗൺസിൽ വൈസ് ചെയർമാൻ തുടങ്ങിയ പദവികൾ വഹിച്ചിരുന്നു.

കഴിഞ്ഞ ഒരു വർഷമായി അസുഖ ബാധിതതനായിരുന്നു അദ്ദേഹം. ഇന്നലെ രാവിലെ കൊച്ചി ലേക്ക്ഷോർ ആശുപത്രിയിലായിരുന്നു അന്ത്യം സിന്തൈറ്റ് ഗ്രൂപ്പിൻറെ സ്ഥാപകനായ സി വി ജേക്കബിൻറെ സഹോദരി പുത്രനാണ് അന്തരിച്ച ജോർജ് പോൾ. 2015 മുതൽ ഒന്നര വർഷക്കാലം ഗ്രൂപ്പിൻറെ മാനേജിംഗ് ഡയറക്ടറായിരുന്നു അദ്ദേഹം. റിയൽറ്റി, ഹോസ്പിറ്റാലിറ്റി, വിൻഡ് എനർജി തുടങ്ങിയ മേഖലകളിലും ഗ്രൂപ്പിനെ സജീവമാക്കിയതും ഇദ്ദേഹമാണ്. ജനപ്രിയമായ കിച്ചൺ ട്രഷേഴ്സ്, സ്പ്രിഗ് എന്നീ രണ്ട് റീറ്റെയ്ൽ ബ്രാൻഡുകൾ സിന്തൈറ്റിൻറേതാണ്.

2 017 മുതൽ സിന്തൈറ്റ് ഇൻഡസ്ട്രീസിൻറെ വൈസ് ചെയർമാനായി പ്രവർത്തിച്ചു വരുകയായിരുന്നു. 95 രാജ്യ95 രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന സിന്തൈറ്റിന് ഇന്ന് ചൈന, ബ്രസീൽ, ശ്രീലങ്ക, വിയറ്റ്നാം എന്നിവടങ്ങളിൽ ഫാക്റ്ററികളുണ്ട്.