മക്കളെ കൊന്നുകുഴിച്ചുമൂടിയ ‘സാന്ത ’

Web Desk
Posted on December 29, 2018, 12:00 pm

വാഷിംഗ്ടണ്‍: യുഎസിലെ ജോര്‍ജിയയില്‍ പൂന്തോട്ടത്തില്‍ നിന്ന് രണ്ട് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയസംഭവത്തില്‍ നിര്‍ണ്ണായക വഴിത്തിരിവ്. കണ്ണില്ലാത്ത ക്രൂരതയ്ക്ക് പിന്നില്‍ മാതാപിതാക്കളെന്ന വെളിവായി . സംഭവത്തില്‍ കുട്ടികളുടെ പിതാവിനെയും രണ്ടാനമ്മയെയും മുത്തശ്ശിയെയും പോലീസ് അറസ്റ്റ് ചെയ്തു. പിതാവ് എൽവിൻക്രോക്കർ (50 )ഭാര്യ ക്യാൻഡിസ് ക്രോക്കർ (4 8 ), ഭാര്യാമാതാവ് കിം റൈറ്റ് (60 )എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

സഹോദരങ്ങളായ മേരി ക്രോക്കര്‍ (14), എല്‍വിന്‍ ക്രോക്കര്‍ ജൂനിയര്‍(16) എന്നിവരുടെ മൃതദേഹങ്ങളാണ് കഴിഞ്ഞ ദിവസം പിതാവ് എല്‍വിന്‍ ക്രോക്കര്‍ ജോലി ചെയ്യുന്ന സൂപ്പര്‍മാര്‍ക്കറ്റിനു സമീപത്തെ പൂന്തോട്ടത്തില്‍നിന്ന് കണ്ടെത്തിയത്. കുറച്ചു ദിവസങ്ങളായി കുട്ടികളെ കാണാനില്ലെന്നുള്ള അയല്‍വാസിയുടെ പരാതിയെ തുടര്‍ന്ന് എല്‍വിന്റെ വീട്ടിലെത്തി പോലീസ് ചോദ്യം ചെയ്തിരുന്നു. ജോലിസ്ഥലത്ത് കുട്ടികളെ രസിപ്പിക്കാൻ സാന്റാക്ലോസ് ആയി വേഷമിട്ട പ്രതി അതിനു ശേഷമാണ്  കൊലപാതകം നടത്തിയത്.

കുട്ടികള്‍ സൗത്ത് കരോലിനയില്‍ താമസിക്കുന്ന അമ്മയുടെ വീട്ടിലേക്കു പോയെന്നാണ് എല്‍വിന്‍ പോലീസിനോടു പറഞ്ഞത്. എന്നാല്‍ ഇതു കളവാണെന്ന് ശേഷമുള്ള അന്വേഷണത്തില്‍ നിന്ന് തെളിയുകയായിരുന്നു.