Tuesday
19 Mar 2019

കിടപ്പിലായ സ്ത്രീയെ അഴുകി പുഴുവരിച്ച നിലയില്‍ കണ്ടെത്തി

By: Web Desk | Thursday 22 March 2018 1:19 PM IST


കിടപ്പിലായ സ്ത്രീയെ അഴുകി പുഴുവരിച്ച നിലയില്‍ കണ്ടെത്തി. ദേഹമാസകലം പാറ്റയും പുഴുവും നുരയ്ക്കുന്ന ഇവര്‍ക്ക് ജീവനുണ്ടങ്കിലും ശരീരം പകുതിയോളം അഴുകി ദ്രവിച്ചനിലയിലായിരുന്നു. വടക്കന്‍ ജോര്‍ജ്ജിയയില്‍ അറ്റ്‌ലാന്റയില്‍ നിന്നും 40 മൈല്‍ അകലെയുള്ള ബഫോര്‍ഡിലാണ് സംഭവം.
അന്‍പതുവയസായ സ്ത്രീക്ക് ഭര്‍ത്താവും 18 വയസായ മകനുമുണ്ട്. മകന്റെ കംപ്യൂട്ടറിന്റെ ഭാഗമൊഴികെ വീടുമുഴുവന്‍ ചവറുകളും പായ്ക്കറ്റ് ഫുഡ് കവറുകളും കുന്നുകൂടിയനിലയിലായിരുന്നു. ഒരുമാസംമുമ്പ് അമിതവണ്ണത്തിന് ചികില്‍സക്കുശേഷം ആശുപത്രിയില്‍ നിന്നും വീട്ടിലെത്തിച്ച സ്ത്രീയെ കിടക്കയില്‍നിന്നുപോലും ആരുംമാറ്റിയിരുന്നില്ല. വീട്ടില്‍ യാദൃശ്ചികമായെത്തിയ ഒരാളാണ് ദുരവസ്ഥ കണ്ട് അധികൃതര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തത്. ആര്‍ക്കും ജോലിയില്ലെന്നും സാമ്പത്തികവിഷമതയിലാണെന്നും അറിയിച്ച ഭര്‍ത്താവിനെയും മകനെയും പൊലീസ് അറസ്റ്റുചെയ്തു.കിടപ്പിലായവരോട് കാട്ടുന്ന അവഗണനക്കെതിരെയാണ് കേസ്.

Related News