കോവിഡ് പരിശോധന ഫലം ലഭിക്കാനുള്ള താമസത്തിന് പരിഹാരവുമായി ജർമ്മൻ കമ്പനി. നിലവിൽ കോവിഡ് പരിശോധനാ ഫലം ലഭിക്കുന്നതിന് രണ്ടു ദിവസത്തെ താമസമുണ്ട്. എന്നാൽ ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളിൽ പരിശോധന നടത്തുന്ന ഉപകരണം വികസിപ്പിച്ചതായി അറിയിച്ചിരിക്കുകയാണ് റോബർട്ട് ബോഷ്. രണ്ടര മണിക്കൂറിനുള്ളിൽ പരിശോധന ഫലം ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. വിവാലിറ്റിക് മോളിക്യുലാര്‍ ഡൈഗ്നോസ്റ്റിക് എന്ന ഉപകരണമാണ് ഇതിനായി ബോഷിന്റെ ആരോഗ്യവിഭാഗം നിർമ്മിച്ചിരിക്കുന്നത്. ബാക്ടീരിയ, വൈറസ് രോഗങ്ങളെ കണ്ടെത്തുന്നതിനായി ഇത് ഇപ്പോൾ ആശുപത്രികളിലും ലബോറട്ടറികളിലും ഉപയോഗിക്കുന്നുണ്ട്. ഇത് ഏപ്രിലോടെ ജർമനിയിൽ ലഭ്യമാക്കുമെന്നും പിന്നീട് അന്താരാഷ്ട്ര വിപണികളിൽ ലഭ്യമാക്കുമെന്നും ബോഷ് പറഞ്ഞു.
ഇതുപയോഗിച്ച് രോഗബാധിതരെ പെട്ടെന്ന് കണ്ടെത്തി ഐസൊലേറ്റ് ചെയ്യാനാകുമെന്ന് ബോഷ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ വോൾക്ക്മാർ ഡെന്നർ പറഞ്ഞു. വടക്കൻ അയർലൻഡിലെ ഉപകരണ നിർമ്മാതാക്കളായ റാന്ഡൊക്സ് ലബോറട്ടറിയുമായി ചേര്‍ന്നാണ് പുതിയ ഉപകരണം നിർമ്മിച്ചതെന്നും ബോഷ് പറഞ്ഞു. വേഗത്തിൽ പരിശോധന നടത്തി രോഗബാധിതരെ കണ്ടെത്താൻ കഴിഞ്ഞതാണ് ജർമ്മനി, തെക്കെൻ കൊറിയ എന്നിവിടങ്ങളിൽ കോവിഡിന്റെ വ്യാപനം ഒരു പരിധി വരെ തടഞ്ഞത്. എന്നാൽ ഇറ്റലി, അമേരിക്ക എന്നീ രാജ്യങ്ങൾ ഇതിൽ കാണിച്ച പാകപ്പിഴയാണ് രോഗവ്യാപനം നിയന്ത്രിക്കാൻ കഴിയാതിരുന്നതെന്നും കമ്പനി പറയുന്നു.
തങ്ങളുടെ പുതിയ ഉപകരണത്തിലൂടെയുള്ള പരിശോധനയിലൂടെ വളരെ വേഗത്തിൽ 95 ശതമാനം കൃത്യതയാർന്ന ഫലം ലഭിക്കുമെന്നും ബോഷ് പറയുന്നു. കോറോണ വൈറസ് പരിശോധനാഫലത്തിനായി ഒരുപാട് ദിവസങ്ങൾ കാത്തിരിക്കേണ്ട സാഹചര്യമാണ് മിക്ക രാജ്യങ്ങളിലുമുള്ളത്. മോളിക്യൂലാർ ഡൈഗ്നോസ്റ്റിക് പരിശോധനയിലൂടെ ആഗോളതലത്തിൽ തന്നെ 4,70,000 കേസുകൾ മാത്രമാണ് സ്ഥിരീകരിക്കാൻ കഴിഞ്ഞിരിക്കുന്നത്. മനുഷ്യരുടെ ശരീരത്തിലുള്ള വൈറസുകളുടെ സാമ്പിളുകള്‍ പരിശോധിച്ച് ന്യൂക്ലിക് ആസിഡുകൾ കണ്ടെത്തുകയാണ് ഇത്തരത്തിലുള്ള പരിശോധനകളിലൂടെ നടത്തുന്നത്. ഇത്തരത്തിലുള്ള പരിശോധനാ ഫലങ്ങൾ കൃത്യതയുള്ളതാണെങ്കിലും ഇതിന് വളരെയധികം സമയം വേണ്ടിവരുന്നു.
English Summary:Bosch Claims Invention of 2.5‑hour COVID-19 Test
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.