ജര്‍മ്മന്‍ ഓപ്പണ്‍ വനിതാ ടെന്നീസ് ടൂര്‍ണമെന്റില്‍ ബെലാറുസിന്റെ ലോക ഒന്നാം നമ്പര്‍ താരം അര്യാന സബലങ്ക ക്വാര്‍ട്ടര്‍ ഫൈനലില്‍. സ്വിറ്റ്സര്‍ലാന്‍ഡിന്റെ റെബേക്ക മസരോവയെ നേരിട്ടുള്ള രണ്ട് സെറ്റുകള്‍ക്കാണ് സബലങ്ക തോല്പിച്ചത്. സ്കോര്‍ 6–2, 7–6.
ചെക്ക് താരം മാര്‍ക്കേറ്റ വോണ്ടൊറൊസോവ ക്വാര്‍ട്ടര്‍ ഫൈനലില്‍. റഷ്യയുടെ ഡയാന ഷ്നൈഡറിനെയാണ് പ്രീക്വാര്‍ട്ടറില്‍ മാര്‍ക്കേറ്റ മറികടന്നത്. മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തില്‍ 6–3, 6–7, 6–3 എന്ന സ്കോറിനാണ് ചെക്ക് താരത്തിന്റെ വിജയം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.