ചെന്നൈ: പൗരത്വ സമരത്തിൽ പങ്കെടുത്തു എന്ന കാരണത്താൽ മദ്രാസ് ഐ ഐ ടി യിലെ ജർമൻ വിദ്യാർത്ഥിയെ നാടുകടത്തി. മദ്രാസ് ഐ ഐ ടി യിലെ ഫിസിക്സ് ഡിപ്പാർട്മെന്റിലെ ജേക്കബ് ലിൻഡൻ താൾ എന്ന ജർമൻ വിദ്യാർത്ഥിയോടാണ് വിദേശകാര്യ വകുപ്പിന്റെ ഈ കടുത്ത നടപടി. ഒരു സെമസ്റ്റർ ബാക്കി നിൽക്കെയാണ് ജേക്കബ് ലിൻഡനോട് വിദേശകാര്യ വകുപ്പ് മടങ്ങി പോകാൻ ആവിശ്യപ്പെട്ടിരിക്കുന്നത്.
ഐ ഐ ടി ക്യാമ്പസ്സിൽ ചിന്താബാറെന്ന വിദ്യാർത്ഥി കൂട്ടായ്മ നടത്തിയ സമരത്തിലാണ് ജർമൻ വിദ്യാർത്ഥി ജേക്കബ് പങ്കെടുത്തത്. സമൂഹ മാധ്യമങ്ങളിൽ പ്ലക്കാർഡ് പിടിച്ചു നിൽക്കുന്ന ജേക്കബിന്റെ ചിത്രം വൈറലായതോടെയാണ് നാടുകടത്തൽ നടപടി. ഇന്നലെ രാത്രി 9 മണിക്കുള്ള വിമാനത്തിൽ ജേക്കബ് മടങ്ങി.
‘you may also like this video’
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.