ഡിസംബറിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രക്ഷോഭത്തിൽ പങ്കെടുത്തതിനെ തുടർന്ന് രാജ്യം വിടാൻ ആവശ്യപ്പെട്ട വിദേശ വിദ്യാർത്ഥിയുടെ വിസ കേന്ദ്ര സർക്കാർ റദ്ദാക്കി. ഐഐടി മദ്രാസിലെ ജർമ്മൻ എക്സ്ചേഞ്ച് വിദ്യാർത്ഥിയായ ജേക്കബ് ലിൻഡെന്തലിന്റെ വിസയാണ് റദ്ദാക്കിയത്. ഫെബ്രുവരി എട്ടിനാണ് തന്റെ വിസ റദ്ദാക്കിയ വിവരം ലഭിച്ചതെന്ന് ലിൻഡെന്തൽ പറഞ്ഞു.
അതേസമയം എന്തുകൊണ്ടാണ് ഈ നടപടിയെന്നതിന് ഇതുവരെ ഇന്ത്യൻ അധികാരികളിൽ നിന്നും വിശദീകരണം ലഭിച്ചില്ലെന്നും ലിൻഡെന്തൽ കൂട്ടിച്ചേർത്തു. ഡ്രെസ്ഡെൻ ടെക്നിക്കൽ സർവകലാശാലയിലെ വിദ്യാർത്ഥിയായ ലിൻഡെന്തൽ ജൂലൈയിലാണ് മദ്രാസ് ഐഐടിയിൽ ചേർന്നത്. ഫിസിക്സ് വിഭാഗത്തിലെ വിദ്യാർത്ഥിയായ ലിൻഡെന്തലിന്റെ കോഴ്സ് വരുന്ന മേയിൽ തീരാനിരിക്കെയാണ് കേന്ദ്ര സർക്കാരിന്റെ നടപടി.
ഡിസംബറിൽ ലിൻഡെന്തലിനെ ചോദ്യം ചെയ്ത എമിഗ്രേഷൻ അധികൃതർ ഇന്ത്യൻ രാഷ്ട്രീയത്തെക്കുറിച്ചും സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങളെക്കുറിച്ചും ചോദിച്ചിരുന്നു.
തുടർന്ന് രാജ്യം വിടാനും തിരികെ വരാൻ താൽപ്പര്യമുണ്ടെങ്കിൽ മറ്റൊരു വിസയ്ക്കുവേണ്ടി അപേക്ഷിക്കാനുമാണ് ലിൻഡെന്തലിനോട് പറഞ്ഞത്.
സിഎഎയ്ക്കെതിരെ നടന്ന പ്രതിഷേധങ്ങളുടെ ചിത്രങ്ങൾ ഫെയ്സ്ബുക്കിൽ പങ്കുവച്ചതിനെ തുടർന്ന് വിശ്വഭാരതി സർവകലാശാലയിലെ ബംഗ്ലാദേശി വിദ്യാർത്ഥിനിക്കും രാജ്യം വിട്ടുപോകാൻ നോട്ടീസ് അയച്ചിരുന്നു.
English Summary: German student’s visa canceled by central government.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.