നാടോടുമ്പോള്‍ ജര്‍മ്മനി ഓടും ഹൈഡ്രജന്‍ ട്രെയിനില്‍

Web Desk

ബെര്‍ലിന്‍

Posted on September 18, 2018, 2:53 pm

ലോകത്തിലെ ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ ജര്‍മ്മനിയില്‍ പുറത്തിറക്കി. ഡീസല്‍ ട്രെയിനുകള്‍ സൃഷ്ടിക്കുന്ന മലിനീകരണത്തെ വെല്ലുവിളിച്ചുകൊണ്ടാണ് ഇൗ പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യ പുറത്തിറക്കിയത്.

ഫ്രഞ്ച് ടിജിവി നിര്‍മ്മാതാവായ അല്‍സ്റ്റോം ആണ് കൊറാഡിയ ഇലിന്‍റ്റ് ട്രെയിനുകള്‍ നിര്‍മ്മിച്ചത്. നീല നിറത്തില്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ള ഇൗ ട്രെയിനുകള്‍ 100 കിലോമീറ്റര്‍ (62 മൈല്‍) ദൂരം യാത്ര ചെയ്താണ് പ്രവര്‍ത്തനം ആരംഭിച്ചത്. വടക്കന്‍ ജര്‍മ്മനിയിലെ സുക്സാവെന്‍, ബ്രെമെര്‍ഹാവെന്‍, ബ്രെമെര്‍വൊര്‍ഡെ എന്നീ നഗരങ്ങള്‍ ബന്ധിപ്പിച്ചുകൊണ്ടുള്ള റൂട്ടുകളിലാണ് ഇൗ ട്രെയിന്‍ ഓടുന്നത്.

ഹൈഡ്രജന്റെയും ഓക്സിജന്റെയും സംയോജനത്തിലൂടെ വൈദ്യുതി ഉത്പാദിപ്പിക്കുന്ന തരത്തിലാണ് ഹൈഡ്രജൻ ട്രെയിനുകളിൽ ഇന്ധന സെല്ലുകൾ സജ്ജീകരിച്ചിരിക്കുന്നത്. ഈ പ്രക്രിയയിലൂടെ  നീരാവി, വെള്ളം എന്നിവ മാത്രം പുറത്തേക്കുവിടുന്നു.

ഫ്രാന്‍സില്‍ ഹൈഡ്രജന്‍ ട്രെയിനുകള്‍  2022 ല്‍ പുറത്തിറങ്ങുമെന്ന് സർക്കാർ വക്താവ്  അറിയിച്ചു.