June 26, 2022 Sunday

Latest News

June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022

ഇന്ത്യയയുടെ ഭരണഘടന സംരക്ഷിക്കുവാൻ പോരാട്ടത്തിനൊരുങ്ങുക: സി  ദിവാകരൻ

By Janayugom Webdesk
January 21, 2020
ഇന്ത്യയുടെ  മഹത്തായ ഭരണഘടന സംരക്ഷിക്കുവാൻ  ജനങ്ങൾ ഒത്തൊരുമിച്ചു പോരാട്ടത്തിനിറങ്ങാൻ സമയമായെന്ന്  സിപിഐ ദേശീയ കൗൺസിൽ അംഗം സി ദിവാകരൻ  പറഞ്ഞു. ജനുവരി 26 നു നടത്തുന്ന  മനുഷ്യ മഹാശൃംഖലയുടെ  മുന്നോടിയായി  എൽ ഡി എഫ് ജില്ലാക്കമ്മിറ്റി സംഘടിപ്പിച്ച പ്രചാരണ ജാഥയ്ക്ക് ബേപ്പൂരിലെ അരക്കിണറിൽ നൽകിയ സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 ലക്ഷക്കണക്കിനു ജനങ്ങൾ ചോരയും ജീവനും നൽകി നേടിയതാണ് ഇന്ത്യയുടെ സ്വാതന്ത്ര്യം. സ്വാതന്ത്ര്യ സമരത്തിൽ ഒരു പങ്കും അവകാശപ്പെടാനില്ലാത്ത പാർട്ടിയാണ്  ഇപ്പോൾ ഇന്ത്യ ഭരിക്കുന്നത്. ഭരണഘടന തകർത്ത് മതാധിഷ്ഠിത രാഷ്ട്രം ഉണ്ടാക്കാനാണ്  അവർ ഒരുങ്ങുന്നത്. ഇതിനെതിരെ ഇന്ത്യയിലെ ജനങ്ങൾ ഒത്തൊരുമിച്ചു പോരാടാൻ സമയമായി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ  സർവ്വകലാശാലാ വിദ്യാർത്ഥികൾ  ഐതിഹാസികമായ സമരമാണ് നടത്തുന്നത്. അവർക്കെതിരെ കിരാതമായ മർദ്ദനമുറകളാണ് കേന്ദ്ര സർക്കാർ നടത്തുന്നത്.
ജാതിയുടെയും മതത്തിന്റെയും പേരിലുള്ള ഒരു വിധ വിവേചനയും വിഭജനവും ഇടതുപക്ഷം അനുവദിക്കുകയില്ല. ആ വിഭാഗങ്ങൾക്ക്  എല്ലാ സംരക്ഷണവും നൽകുവാൻ ഇടതുപക്ഷം പ്രതിജ്ഞാ ബദ്ധമാണ്. അദ്ദേഹം പറഞ്ഞു.യോഗത്തിൽ കെ പി ഹുസ്സയിൻ അദ്ധ്യക്ഷത വഹിച്ചു. ജാഥാ ലീഡർ പി മോഹനൻ മാസ്റ്റർ സ്വീകരണത്തിനു നന്ദി പറഞ്ഞു.
Eng­lish sum­ma­ry: Get ready to pro­tect  the Con­sti­tu­tion of India said C Divakaran
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.