May 27, 2023 Saturday

Related news

May 16, 2023
May 16, 2023
May 10, 2023
May 6, 2023
May 5, 2023
April 27, 2023
April 24, 2023
April 23, 2023
April 19, 2023
April 16, 2023

മതേതരത്വം സംരക്ഷിക്കാൻ ഒരുമിക്കുക: സിപിഐ

Janayugom Webdesk
December 15, 2019 5:49 pm

തൊടുപുഴ:ഇന്ത്യയെ സവർണ്ണാധിപത്യത്തിലേക്ക് നയിക്കാനുള്ള മോഡി-അമിത്ഷാ കൂട്ടുകെട്ടിന്റെ നീക്കത്തിനെതിരെ അണിനിരക്കാൻ എല്ലാ ജനാധിപത്യ മതേതര മനസുകളോടും സിപിഐ ഇടുക്കി ജില്ലാ കൗൺസിൽ യോഗം പ്രമേയത്തിലൂടെ അഭ്യർത്ഥിച്ചു.

1928ൽ ആർ എസ് എസ് രൂപംകൊണ്ട കാലം മുതൽ ആവശ്യപ്പെടുന്നത് ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കുകയെന്നതാണ്. സ്വാതന്ത്ര്യ പ്രാപ്തിയോടൊപ്പം നടന്ന ഇന്ത്യാ-പാക്ക് വിഭജനം ഇതിന്റെ ആദ്യത്തെ പടിയായിരുന്നു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്ത പാരമ്പര്യമാണ് സംഘപരിവാറിനുള്ളത്.

മോഡി-അമിത്ഷാ കൂട്ടുകെട്ട് ഗുജറാത്ത് ഭരണം കയ്യാളിയപ്പോൾ ഉണ്ടായ ഗോദ്ര കലാപം മറക്കാറായിട്ടില്ല. 1500ൽ പരം മുസ്ലീംങ്ങളെയാണ് കിരാത ഭരണത്തിലൂടെ മോഡി ഭരണം കൊന്ന് തള്ളിയത്. ഇതേകൂട്ടുകെട്ട് ഇന്ത്യയുടെ ഭരണത്തിലേക്ക്
എത്തിയപ്പോൾ തന്നെ ജനങ്ങളിൽ ആശങ്ക വളരാൻ തുടങ്ങിയതാണ്. തീവ്രഹിന്ദു മതവികാരം ആളിക്കത്തിച്ചും മുസ്ലീം സ്പർദ്ധ വളർത്തിയും രാജ്യത്ത് ഹിന്ദു അനുകൂല അന്തരീക്ഷമുണ്ടാക്കാനായിരുന്നു ഇവരുടെ ശ്രമം. ഗോവധത്തിന്റെ പേരിൽ
നാട്ടിലൊട്ടാകെ അഴിച്ചുവിട്ട അക്രമവും ആൾക്കൂട്ട കൊലകളും ഇതിന്റെ ഭാഗമായിരുന്നു.

അയോധ്യ വിധി കൂടിയായപ്പോൾ മതഭ്രാന്തന്മാർ വല്ലാത്തആവേശത്തിലായി. ഈ ആവേശം നിലനിർത്തുന്നതിനാണ് പാക്കിസ്ഥാൻ,ബംഗ്ലാദേശ്,അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള അഭയാർത്ഥികളിൽ മുസ്ലീം ഒഴികെയുള്ളവർക്ക് പൗരത്വം നൽകാൻ വ്യവസ്ഥ ചെയ്യുന്ന പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നത്. രാജ്യത്തെ വിഭജിക്കുന്ന ഈ നിയമം ഉടനെ പിൻവിലക്കണം. ഈ നിയമത്തോടെ ലോകരാജ്യങ്ങൾ ഇന്ത്യയ്ക്കെതിരെ നിലപാട്
സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്.

മതേതര ഭാരതത്തിന്റെ നെഞ്ച് പിളർക്കുന്ന ഈ ഭീകര നിയമഭേദഗതിക്കെതിരെ ജനങ്ങൾ ഒന്നാകെ അണിനിരക്കേണ്ട സമയമാണിത്. ഈ കാടത്തത്തിനെതിരെ വിവിധ രൂപങ്ങളിലുള്ള പ്രതിഷേധ സമരങ്ങൾ സംഘടിപ്പിക്കുവാൻ പാർട്ടി ഘടകങ്ങളോട് യോഗം അഭ്യർത്ഥിച്ചു. 12,13,14 തീയതികളിൽ പൈനാവ് കെ റ്റി ജേക്കബ് സ്മാരകത്തിൽ ചേർന്ന യോഗത്തിൽ സി കെ കൃഷ്ണൻകുട്ടി അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന എക്സിക്യുട്ടീവംഗം സി എ കുര്യൻ,ജില്ലാ സെക്രട്ടറി കെ കെ ശിവരാമൻ,അസി.സെക്രട്ടറിമാരായ പി മുത്തുപാണ്ടി,സി യു ജോയി എന്നിവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.