Web Desk

October 14, 2020, 12:24 pm

വീടിനുള്ളിലേക്ക് കയറാനൊരുങ്ങി ചീങ്കണ്ണി; തടഞ്ഞയാളെ കണ്ടാൽ അമ്പരക്കും

Janayugom Online

ഫ്ലോറിഡയിലുള്ളവർക്ക് വീടുകളിലെത്തുന്ന ചീങ്കണ്ണി ഒരു പുത്തൻ കാഴ്ചയല്ല. ഇത്തരത്തിൽ ചീങ്കണ്ണിയെ കണ്ട് മറ്റ് വളർത്തുമൃഗങ്ങൾ മാറി നിൽക്കുകയാണ് പതിവ്. എന്നാൽ ഇപ്പോഴിതാ ചീങ്കണ്ണിയെ കണ്ട് പേടിച്ചോടാതെ സധൈര്യം നേരിടുന്ന പൂച്ചയുടെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്.

സംഭവം ഇങ്ങനെ

വാതിൽക്കലെത്തിയ ചീങ്കണ്ണിയെ കണ്ട് ഭയന്ന് വീട്ടുകാർ സുരക്ഷിത സ്ഥാനത്തേക്ക് മാറുമ്പോഴാണ് കല്ലുപോലെ ഉറച്ച് നിൽക്കുന്ന പൂച്ചയെ ശ്രദ്ധിക്കുന്നത്. വീട്ടുകാർ പിന്തിരിയാൻ ആവശ്യപ്പെട്ടിട്ടും കൂട്ടാക്കാതെ വാതിലിന് സമീപം ചീങ്കണ്ണിയുടെ തൊട്ടടുത്താണ് പൂച്ച നിന്നത്. വാതിൽ തുറക്കാൻ ശ്രമിക്കുന്നത് പോലുള്ള ശബ്ദം കേട്ടാണ് മുൻ വാതിലിൽ വീട്ടുകാർ ചെന്ന് നോക്കിയത്.

വീട്ടുകാർക്കൊപ്പം പൂച്ചയുമുണ്ടായിരുന്നു. ചീങ്കണ്ണിയെ കണ്ടതോടെ വീട്ടുകാർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുകയായിരുന്നു. എന്നാൽ പൂച്ചയാകട്ടെ ചീങ്കണ്ണിയെ വെല്ലുവിളിയെന്ന പോലെ നോക്കി നിൽക്കുകയായിരുന്നു. 13 ലക്ഷത്തോളം ചീങ്കണ്ണിയാണ് ഫ്ലോറിഡയിലുള്ളത്. അമ്പത് വയസ് പ്രായം വരെയാണ് സാധാരണ ഗതിയിൽ ഇതിൻറെ ആയുസ്.

Eng­lish sum­ma­ry; ghar­i­al attacked home

You may also like this video;