Web Desk

April 20, 2021, 11:57 am

തൃശൂർപൂരത്തിന് ആഘോഷം ഒഴിവാക്കി ഘടകക്ഷേത്രങ്ങൾ

Janayugom Online

പൂരത്തിന് ആഘോഷം ഒഴിവാക്കി ഘടകക്ഷേത്രങ്ങൾ. ഒരാനപ്പുറത്ത് പൂരം എഴുന്നള്ളിപ്പ് നടത്താനാണ് ഘടകക്ഷേത്രങ്ങൾ ഒരുങ്ങുന്നത്. എട്ടു ഘടകക്ഷേത്രങ്ങളും പ്രതീകാത്മക പൂരം നടത്തും, ആഘോഷങ്ങൾ ഉണ്ടാവില്ല. വാദ്യക്കാരും ഭാരവാഹുകളും ഉൾപ്പെടെ ഒരു സമയം 50 പേർ മാത്രം പങ്കെടുക്കും.

തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങൾക്കു പുറമേ എട്ട് ഘടകക്ഷേത്രങ്ങളാണ് പൂരത്തിൽ പങ്കെടുക്കുന്നത്. ആഘോഷങ്ങളെല്ലാം ഒഴിവാക്കി പൂരം ഒരാനപ്പുറത്ത് പ്രതീകാത്മകമായി നടത്തുമെന്ന് തിരുമ്പാടി ദേവസ്വം ഇന്നലെ അറിയിച്ചിരുന്നു. കുടമാറ്റത്തിൽനിന്നും പിന്മാറിയിരുന്നു. മഠത്തില്‍ വരവ്, പഞ്ചവാദ്യം എന്നിവ പേരിന് മാത്രമായിരിക്കുമെന്നുമാണ് തിരുവമ്പാടി അറിയിച്ചത്. 

എന്നാൽ 15 ആനകളേയുമായി എഴുന്നള്ളിപ്പ് നടത്തുമെന്നാണ് പാറമേക്കാവ് ദേവസ്വം അറിയിച്ചത്. ആനകളുടെ എണ്ണം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടർ ഇന്ന് പാറമേക്കാവ് ദേവസ്വം അംഗങ്ങളുമായി ചർച്ച നടത്തും‍.
eng­lish summary;Ghatak tem­ples avoid Pooram celebrations
you may also like this video;