ഗസല്‍ ഗായകന്‍ ഭൂപീന്ദര്‍ സിങ് (82) ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. കോവിഡുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ മൂലം മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അര്‍ബുദവുമുണ്ടായിരുന്നു. ദുനിയ ഛൂട്ടേയാര്‍ ന ഛൂട്ടേ (ധരം കാന്ത), ലതാ മങ്കേഷ്‌കറുമായിച്ചേര്‍ന്നു പാടിയ ഥോഡി സി സമീന്‍ ഥോഡ ആസ്മാന്‍ (സിതാര), ദില്‍ ദൂംഡ്താ ഹേ (മൗസം), നാം ഗം ജായേഗ (കിനാര) തുടങ്ങിയവയാണ് സിങ്ങിന്റെ പ്രശസ്ത ഗാനങ്ങള്‍.
പഞ്ചാബിലെ അമൃത്സറിലാണ് സിങ്ങിന്റെ ജനനം. പ്രശസ്ത ഗായിക മിതാലി സിങ്ങാണ് ഭാര്യ. മകന്‍ നിഹാല്‍ സിങ്.
English summary; Ghazal singer Bhupinder Singh passed away
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.