October 4, 2022 Tuesday

Related news

August 3, 2022
August 1, 2022
July 23, 2022
June 29, 2022
June 17, 2022
May 8, 2022
April 14, 2022
March 21, 2022
February 18, 2022
December 24, 2021

ഭീഷണി ഉയര്‍ത്തി യെമനിലെ പ്രേതക്കപ്പല്‍

Janayugom Webdesk
ദഹാബ്
June 4, 2021 9:25 pm

പരിസ്ഥിതിക്കും മനുഷ്യര്‍ക്കും ഒരുപോലെ ഭീഷണി ഉയര്‍ത്തുകയാണ് ആറു വര്‍ഷമായി ചെങ്കടലില്‍ ഉപേക്ഷിക്കപ്പെട്ട് കിടക്കുന്ന കൂറ്റന്‍ എണ്ണക്കപ്പല്‍. പത്തുലക്ഷം ബാരല്‍ എണ്ണയുമായി ചോര്‍ച്ചയുടെ വക്കിലെത്തി നില്‍ക്കുന്ന എഫ്എസ്ഒ സേഫര്‍ കപ്പലാണ് ഭീതിയുടെ പുതിയ മുഖമായി മാറിയിരിക്കുന്നത്. ഇതുവരെ ലോകം കണ്ടതില്‍ വച്ച് ഏറ്റവും വലിയ എണ്ണ ദുരന്തം 1989ല്‍ അലാസ്കയില്‍ എക്സോന്‍ വാല്‍ഡെസ് കപ്പലിലുണ്ടായ ചോ­ര്‍ച്ചയാണ്. ഇതിന്റെ നാലിരട്ടിയായിരിക്കും എഫ്എസ്ഒ സേഫറില്‍ നിന്ന് എണ്ണചോര്‍ന്നാല്‍ ഉണ്ടായേക്കാവുന്ന ദുരന്തം. എസ്ഇപിഒസി എന്ന യെമനീസ് കമ്പനിയുടേതാണ് കപ്പല്‍. 2014ല്‍ യെമനില്‍ ആഭ്യന്തര യുദ്ധം തുടങ്ങിയതിന് ശേഷം കമ്പനിക്ക് കപ്പല്‍ പരിപാലിക്കാന്‍ കഴിഞ്ഞിട്ടില്ല.

ഹുദൈദ തുറമുഖത്തോട് ചേര്‍ന്ന് കടലില്‍ ഉപേക്ഷിക്കപ്പെട്ട കപ്പല്‍ തുരുമ്പെടുത്ത് നാശത്തിന്റെ വക്കിലെത്തി നില്‍ക്കുകയാണ്. മേഖലയുടെ അവകാശം നിലവില്‍ ഹൂതികള്‍ക്കാണ്. എന്നാല്‍ കപ്പലില്‍ നിന്ന് എണ്ണ നീക്കം ചെയ്യാനോ മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കോ ഹൂതികള്‍ തുടര്‍ച്ചയായി അനുമതി നിഷേധിക്കുകയാണ്. സമീപത്തെ പവിഴപുറ്റുകളെയും സസ്യങ്ങളെയും നശിപ്പിക്കുംവിധത്തില്‍ അത് വിനാശകാരിയാണെന്നും അടിയന്തരമായി ഇടപെടണമെന്നും ഗ്രീന്‍ പീസ് പോലുള്ള സംഘടനകള്‍ യുഎന്നിനോട് ആവശ്യപ്പെട്ടിരുന്നു. കപ്പലിന്റെ ടാങ്കറുകളില്‍ ചോര്‍ച്ചയുണ്ടായാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ യെമന്റെ സമുദ്ര തീരപ്രദേശത്താകെ എണ്ണയെത്തുമെന്നാണ് അടുത്തിടെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ഇത് ഈ മേഖലയിലെ ആകെ ജൈവസമ്പത്തിനെ തകര്‍ത്തെറിയും. ജീവികള്‍ വ്യാപകമായി ചത്തൊടുങ്ങും. വൈകാതെ സൗദി അറേബ്യന്‍ തീരത്തേക്കും ചെങ്കടലുമായി അതിര്‍ത്തിയുള്ള ആഫ്രിക്കന്‍ രാജ്യങ്ങളുടെ തീരത്തേക്കും വ്യാപിക്കും. ഇവിടങ്ങളിലും സമാനമായ ആഘാതമാകും ചോര്‍ച്ച മൂലമുണ്ടായ എണ്ണപ്പാടകള്‍ സൃഷ്ടിക്കുക. ഇതാകട്ടെ ഈ രാജ്യങ്ങളുടെ മത്സ്യബന്ധന സംവിധാനങ്ങളെയും അതുമായി ബന്ധപ്പെട്ട സാമ്പത്തിക ചുറ്റുപാടുകളെയും തകര്‍ക്കും. കൂടാതെ എണ്ണ ചോര്‍ച്ച മൂലം ഓക്സിജന്‍ കിട്ടാതെ ജീവികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നത് ഗൗരവതരമായ ആരോഗ്യ പ്രതിസന്ധിയും മേഖലയിലുണ്ടാക്കുമെന്ന് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

Eng­lish sum­ma­ry; ghost ship threat­ened in yemen

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.