ലിസോതോയിൽ നിന്നും മറ്റൊരു ഭീമൻ രത്‌നം കൂടി

Web Desk
Posted on January 16, 2018, 2:35 pm

തെക്കേആഫ്രിക്കന്‍ രാജ്യമായ ലിസോതോയിലെ ലെറ്റ്‌സെങ് മൈനില്‍നിന്നും ഭീമന്‍ 910കാരറ്റ് ര ത്‌നം കുഴിച്ചെടുത്തു. ബ്രിട്ടീഷ് മൈനിംങ് കമ്പനിയായ ജെം ഡയമണ്ട്‌സ് ആണ് ഇത് കുഴിച്ചെടുത്തത്. വിപണിയില്‍ ഇതിന് നാലുകോടി ഡോളര്‍വിലവരും. വലിപ്പത്തില്‍ ലോകത്തെ അഞ്ചാമത്തെതാണ് ഇതെന്നും മികച്ച നിലവാരമുള്ളതാണെന്നും ജെം ഡയമണ്ട് അധികൃതര്‍ പറയുന്നു.

ലോകത്തെ മികച്ച രത്‌നങ്ങൾ  കുഴിച്ചെടുക്കുന്നെങ്കിലും
ദരിദ്ര രാജ്യമാണ് സൗത്ത് ആഫ്രിക്കയാല്‍ ചുറ്റപ്പെട്ട ലിസോതോ. 20 ലക്ഷമാണ് ജനസംഖ്യ. ജനസംഖ്യയില്‍ 40ശതമാനം പേര്‍ പ്രതി ദിനം 1.25ഡോളര്‍ വരുമാനവുമായി ദാരിദ്രരേഖക്കുതാഴെയാണ്. ജെം ഡയമണ്ട്‌സ് കമ്പനി 2006ല്‍ മൈനിംങ് നടത്തിതുടങ്ങിയശേഷം 603 കാരറ്റ് ലിസോതോ പ്രോമിസ് എന്ന രത്‌നമടക്കം നിരവധി ലോകപ്രശസ്ത രത്‌നങ്ങള്‍ കുഴിച്ചെടുത്തിട്ടുണ്ട്.