Web Desk

ശ്രീനഗർ

June 29, 2020, 10:49 pm

ഗീലാനി ഹുറിയത് വിട്ടു

Janayugom Online

ഓൾ ഇന്ത്യ ഹുറിയത്ത് കോണ്‍ഫറൻസിൽ നിന്ന് രാജിവച്ച് മുതിർന്ന വിഘടനവാദി നേതാവ് സയ്യിദ് അലി ഷാ ഗീലാനി. കഴിഞ്ഞ 27 വർഷമായി ഹുറിയത്ത് കോൺഫറൻസിന്റെ ഭാഗമായിരുന്ന ഗീലാനിയെ 2003ൽആജീവാനാന്ത ചെയർമാനായി നിയമിച്ചിരുന്നു.

രാജിക്കുള്ള കാരണം എന്താണെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. ‘നിലവിലെ സാഹചര്യങ്ങളാണ്’ അദ്ദേഹത്തെ ഇത്തരമൊരു നീക്കത്തിന് പ്രേരിപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ. ഹുറിയത്ത് കോൺഫറസിന്റെ നിലവിലെ അവസ്ഥ കണക്കിലെടുത്ത് ഈ ഫോറത്തിൽ നിന്ന് പൂർണ്ണമായി വിട്ടുനിൽക്കുകയാണ്.

ഇക്കാര്യവുമായി ബന്ധപ്പെട്ട് വിശദമായ കത്ത് കോൺഫറൻസിലെ ഘടകങ്ങൾക്ക് അയച്ചിട്ടുണ്ടെന്നായിരുന്നു 90 കാരനായ ഗീലാനി ശബ്ദസന്ദേശത്തിൽ അറിയിച്ചത്.
നിലവിൽ വീട്ടുതടങ്കലിൽ ഉള്ള ഗീലാനി കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു.

ENGLISH SUMMARY:Gilani left Hurriyat
You may also like this video