Monday
27 May 2019

പെണ്‍കുട്ടിയെ തീകൊളുത്തിയ സംഭവം: തുടര്‍ ചികിത്സയ്ക്ക് വഴിയില്ലാതെ കുടുംബം

By: Web Desk | Saturday 16 March 2019 9:05 AM IST


തിരുവല്ല: തിരുവല്ലയില്‍ യുവാവ് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ ചികിത്സയ്ക്ക് പണം കണ്ടെത്താനാകാതെ കുടുബം വലയുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ ചികിത്സയ്ക്ക് ഇതുവരെ മൂന്നുലക്ഷം രൂപ ചിലവായി. ഈ നിര്‍ധന കുടുംബത്തിന് താങ്ങാവുന്നതിനും അപ്പുറമാണ് ചികിത്സാ ചിലവ്.

ചികിത്സാചിലവുകള്‍ മുന്നോട്ടു കൊണ്ടുപോകാനാകാതെ ബുദ്ധിമുട്ടുകയാണ് അച്ഛന്‍ വിജയകുമാറും അമ്മ ഉഷയും മറ്റു രണ്ടു സഹോദരിമാരും ഉള്‍പ്പെടുന്ന കുടുംബം. കൂലിപ്പണിയാണ് അച്ഛന്.

തിരുവല്ല ചിലങ്ക ജംഗ്ഷനടുത്തുവച്ച് ചൊവ്വാഴ്ച രാവിലെ ഒമ്പതരയോടെയാണ് യുവാവ് പെണ്‍കുട്ടിയെ പെട്രോളൊഴിച് തീകൊളുത്തിയത്. അപകടത്തില്‍ പെണ്‍കുട്ടിക്ക് അറുപതു ശതമാനം പൊള്ളലേറ്റു. തുടര്‍ച്ചയായ ചികിത്സയും പരിചരണവും ആവശ്യമാണെന്ന് പെണ്‍കുട്ടി ചികിത്സയില്‍ കഴിയുന്ന കൊച്ചിയിലെ സ്വകാര്യ ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. സുമനസ്സുകളുടെ സഹായത്തിലാണ് ഇപ്പോള്‍ ചികിത്സ നടക്കുന്നത്.

Related News