വിവാഹത്തിനിനി നാളുകൾ: സുഹൃത്തുക്കള്‍ മാനഭംഗത്തിനിരയാക്കിയ യുവതി ജീവനൊടുക്കി    

Web Desk
Posted on February 20, 2019, 3:36 pm

വിവാഹത്തിന് നാളുകള്‍ ബാക്കി നില്‍ക്കെ സുഹൃത്തുക്കള്‍ മാനഭംഗത്തിന് ഇരയാക്കിയ 22 കാരി ആത്മഹത്യചെയ്തു. മഹാരാഷ്ട്രയിലെ നാഗ്പൂരിൽ മൊറാദിലാണ് യുവതി ജീവനൊടുക്കിയത്.

“എന്നെ ഉപദ്രവിച്ചവനെ വിടരുത്, വധശിക്ഷ നല്‍കണമെന്നു യുവതി എഴുതിവച്ച ആത്മഹത്യ കുറിപ്പിൽ പറയുന്നു. പീഡിനത്തിനിരയായതിന്റെ ആഘാതത്തില്‍ നിന്ന് കരകയറാന്‍ യുവതിക്ക് കഴിയാത്തതു കൊണ്ടാണ് യുവതി ആത്മഹത്യയിലേയ്ക്ക് തിരിഞ്ഞതെന്ന് പോലീസ് പറയുന്നു. മാര്‍ച്ച് 10ാം തീയതിയായിരുന്നു യുവതിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്.

പെണ്‍കുട്ടിയുടെ ഉറ്റ സുഹൃത്ത് ബസ് സ്റ്റാന്‍ഡിലേയ്ക്കു വിളിച്ചു വരുത്തി നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ചു. അബോധവസ്ഥയിലായ യുവതിയെ സുഹൃത്തും കുട്ടുകാരനും ചേര്‍ന്ന് പീഡിപ്പിച്ചു. പീഡനത്തിനു ശേഷം പെണ്‍കുട്ടിയെ വഴിയരികില്‍ ഉപേക്ഷിച്ചതിനു ശേഷം ഇരുവരും കടന്നു കളയുകയായിരുന്നതായും പോലീസ് അറിയിച്ചു.

എന്നാൽ പ്രതികള്‍ക്കെതിരെ യുവതി പോലീസില്‍ പരാതി നല്‍കിയിരുന്നതായും നടപടി എടുക്കാൻ വൈകിയത് മാനസിക സംഘർഷത്തിലേക്ക് നയിച്ചെന്നും ബന്ധുക്കൾ ആരോപിച്ചു .