November 30, 2023 Thursday

Related news

November 26, 2023
November 26, 2023
November 25, 2023
November 24, 2023
November 24, 2023
November 23, 2023
November 21, 2023
November 20, 2023
November 19, 2023
November 18, 2023

10 വര്‍ഷത്തെ പ്രണയം, വിഹാനിശ്ചയത്തിന് പിന്നാലെ പിന്മാറി: പെണ്‍കുട്ടി ആത്മഹത്യ ചെയ്തു, പ്രതിശ്രുത വരൻ അറസ്റ്റില്‍

Janayugom Webdesk
അരീക്കോട്
August 31, 2022 12:02 pm

വിവാഹത്തില്‍ നിന്ന് വരൻ പിന്മാറിയതില്‍ മനംനൊന്ത് പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിശ്രുത വരനെ അറസ്റ്റ് ചെയ്തു. തൃക്കളയൂർ വാലില്ലാപ്പുഴ ചീനത്തുംകണ്ടി മന്യ (22) മരിച്ച കേസിലാണ് നോർത്ത് കീഴുപറമ്പ് കൈതമണ്ണിൽ അശ്വിനെ അരീക്കോട് പൊലീസ് അറസ്റ്റ് ചെയ്തത്. പത്തുവര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരം വിവാഹിതരാകാൻ തീരുമാനിച്ചത്. എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് മന്യയും അശ്വിനും പ്രണയത്തിലായത്.

എന്നാൽ, വിവാഹ നിശ്ചയശേഷം ജോലിയാവശ്യാർഥം ഗൾഫിലേക്കു പോയ അശ്വിൻ ഫോണിൽ വഴക്കിട്ട് തെറ്റിപ്പിരിഞ്ഞു. വിവാഹബന്ധത്തിൽനിന്ന് പിൻമാറുകയാണെന്ന് അശ്വിൻ അറിയിച്ചതോടെ മനംനൊന്ത് മന്യ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിക്കുകയായിരുന്നു. ആറുമാസം മുമ്പാണ് സംഭവം. അശ്വിൻ വീട്ടുകാരെ വിളിച്ചറിയിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മന്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

Eng­lish Sum­ma­ry: Girl com­mits sui­cide, fiance arrested
You may also­like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.