ബൈക്ക് റോഡിലെ കുഴിയിൽ മറിഞ്ഞു ബസിനടിയിലേക്കു വീണ  പെണ്‍കുട്ടിക്കു ദാരുണാന്ത്യം

Web Desk
Posted on July 10, 2018, 5:07 pm

കായംകുളം: ഒരുനിമിഷത്തെ അശ്രദ്ധയും ഉദ്യോഗസ്ഥരുടെ അനാസ്ഥയും ചേര്‍ന്നപ്പോള്‍ നടു നിരത്തിൽ ഇല്ലാതായത് ഒരുപെൺകുട്ടിയുടെ ജീവൻ, ഒരു കുടുംബത്തിനുലഭിച്ചത് തോരാത്തകണ്ണീര്‍.

പിതാവ് ഓടിച്ച ബൈക്ക് റോഡിലെ കുഴിയിൽ മറിഞ്ഞു ബസിനടിയിലേക്കു  വീണ  പെണ്‍കുട്ടി മരിച്ചു. ചിങ്ങോലി ആയിക്കാട് പുത്തന്‍വീട്ടില്‍ ഇര്‍ഷാദി​​െന്‍റ മകള്‍ ഇര്‍ഫാന (18) ആണ്​ ദാരുണമായി മരിച്ചത്. കായംകുളം-കാര്‍ത്തികപ്പള്ളി റോഡില്‍ ചൂളത്തെരുവിനു സമീപമായിരുന്നു അപകടം.

വെളളക്കെട്ടില്‍ കിടന്ന റോഡിലെ കുഴിയില്‍ ചാടിയ ബൈക്ക് മറിയുകയും പുറകിലിരുന്ന ഇര്‍ഫാന റോഡിലേക്ക് വീഴുകയുമായിരുന്നു, ഇൗ സമയം തൊട്ടു പുറകെ വന്ന പ്രൈവറ്റ് ബസ് ശരീരത്ത് കൂടി കയറിയിറങ്ങിയാണ്​ മരണം സംഭവിച്ചത്. ഇര്‍ഷാദും ഇര്‍ഫാനയും കായംകുളം ഐക്യ ജങ്​ഷനിലെ ബന്ധുവീട്ടില്‍ പോയി മടങ്ങുകയായിരുന്നു. നങ്ങ്യാര്‍കുളങ്ങര ടികെഎംഎം കോളജില്‍ ബിരുദ വിദ്യാര്‍ഥിനിയാണ് ഇര്‍ഫാന.