Web Desk

കൊച്ചി

August 18, 2020, 1:13 pm

ഹോട്ടല്‍ മുറിയില്‍ പെണ്‍കുട്ടി മരിച്ച സംഭവം: വില്ലനായത് ഓണ്‍ലൈൻ പഠനത്തിന് വാങ്ങിയ ഫോണ്‍

Janayugom Online

എറണാകുളം സൗത്തില്‍ ഹോട്ടല്‍ മുറിയില്‍ 19 കാരി രക്തം വാര്‍ന്ന് മരിച്ച സംഭവത്തില്‍ വില്ലനായി മാറിയത് സഹോദരങ്ങള്‍ക്ക് ഓണ്‍ലൈൻ പഠനത്തിനായി വാങ്ങി നല്‍കിയ സ്മാര്‍ട്ട് ഫോണ്‍. അതു വരെ സമൂഹ മാധ്യമങ്ങളില്‍ സജ്ജീവമല്ലാതെയിരുന്ന യുവതി സ്മാര്‍ട്ട് ഫോണ്‍ ലഭിച്ചതോടെ ഫേയ്സ്ബുക്കിലും വാട്സാപ്പിലും സജീവമാകുകയായിരുന്നു.

ഫേയ്സ്ബുക്ക് വഴി പരിചയപ്പെട്ട വ്യക്തിയായിരുന്നു ഗോകുല്‍. എടവനക്കാട് സ്വദേശി ഗോകുലുമായി ചാറ്റിങ് പതിവായി. പിന്നീട് ബന്ധം വാട്സാപ്പിലേക്കും ഫോണ്‍വിളികളിലേയ്ക്കും മാറുകയായിരുന്നു.യുവാവിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് പെണ്‍കുട്ടി കൊച്ചിയില്‍ ഇന്റര്‍വ്യൂവിനെന്നും പറഞ്ഞ് പോയതെന്ന് മാതാപിതാക്കള്‍ പറയുന്നു.

മരിച്ച പെണ്‍കുട്ടിക്ക് പ്ലസ്ടൂവില്‍ ഒരു പേപ്പര്‍ നഷ്ടമായിരുന്നു.ഇത് എഴുതിയെടുക്കുന്നതിനുളള ഒരു വര്‍ഷകാലത്തായിരുന്നു സ്വകാര്യ ബാങ്കിന്റെ പരിശീലന പരിപാടിയില്‍ പങ്കെടുത്തത്. ഇതിന്റെ ഭാഗമായുളള ജോലിക്കുളള ഇന്റവ്യൂവിന് പോകുകയെന്നാണ് പെണ്‍കുട്ടി വീട്ടില്‍ പറഞ്ഞത്. ജോലിയെ കുറിച്ച് ഇപ്പോള്‍ ചിന്തിക്കേണ്ടെന്നും പഠിക്കാനുളള സമയമാണ് ഇപ്പോഴെന്ന് വീട്ടുക്കാര്‍ പെണ്‍കുട്ടിയോട് പറഞ്ഞിരുന്നു. എന്നാല്‍ ജോലിക്ക് പോകണമെന്ന് പെണ്‍കുട്ടി വാശി പിടിച്ചതിനെ തുടര്‍ന്നാണ് വീട്ടുക്കാര്‍ കൊച്ചിക്ക് പോകാൻ സമ്മതം നല്‍കിയത്.

വീട്ടിലെ കഷ്ടപ്പാടിന് അറുതി വരുത്താൻ തനിക്കൊരു വരുമാനം കൂടി ഉണ്ടെങ്കില്‍ നന്നായിരിക്കുമെന്ന് പറഞ്ഞാണ് പെണ്‍കുട്ടി വീട്ടില്‍ നിന്ന് പോയത്. ഇതുവരെയും ഒരു മോശം പേരു പോലും കേള്‍പ്പിച്ചിട്ടില്ലെന്ന് പിതാവ് പറഞ്ഞു. മകളുടെ മരണത്തിന് കാരണം ഗോകുല്‍ ആണെന്ന് പിതാവ് പറഞ്ഞു. മകളുടെ മരണത്തിന് കാരണക്കാരനായ വ്യക്തിക്ക് ശിക്ഷ ലഭിക്കും വരെ നിയമത്തിന്റെ ഏതറ്റം വരെയും പോകുമെന്ന് പിതാവ് പറഞ്ഞു.

പ്രതിക്കെതിരെ ഐപിസി 304 പ്രകാരമാണ് കേസ് ചാര്‍ജ് ചെയ്തിരിക്കുന്നത്. യുവതിയുമായി അനുവാദത്തോടെയാണ് ബന്ധം ഉണ്ടായതെന്ന് പ്രതി പൊലീസിന് മൊഴി നല്‍കി. പെണ്‍കുട്ടിയെ ബലമായി ഉപദ്രവിച്ചതിന്റെ ലക്ഷണങ്ങള്‍ ഒന്നും തന്നെ കണ്ടെത്തിയിട്ടില്ലെന്ന് ഇൻക്വസ്റ്റില്‍ വ്യക്തമാക്കുന്നത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തമായ വിവരം ലഭിക്കുയുളളു. പ്രതിയ്ക്കെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.

ENGLISH SUMMARY: girl died in hotel room updates

YOU MAY ALSO LIKE THIS VIDEO