Web Desk

കൊ​ല്ലം

March 02, 2020, 9:10 pm

കൊ​ല്ലം: ക​ളി​ക്കു​ന്ന​തി​നി​ടെ പൊ​ട്ട​ക്കി​ണ​റ്റി​ൽ വീ​ണ് ബാ​ലി​ക മരിച്ചു

Janayugom Online

ക​ളി​ക്കു​ന്ന​തി​നി​ടെ പൊ​ട്ട​ക്കി​ണ​റ്റി​ൽ വീ​ണ് ബാ​ലി​ക മ​രി​ച്ചു. കൊ​ല്ലം ക​ട​യ്ക്ക​ലി​ലാ​ണു ദാ​രു​ണ സം​ഭ​വം. ഏ​റ്റി​ക​ട​വ് മോ​ഹ​ന വി​ലാ​സ​ത്തി​ൽ മ​നോ​ജി​ൻറെ മ​ക​ൾ മാ​ള​വി​ക (7) യാ​ണു മ​രി​ച്ച​ത്. വീ​ട്ടു​മു​റ്റ​ത്ത് ക​ളി​ക്കു​ന്ന​തി​നി​ടെ മാ​ള​വി​ക മ​റ​യി​ല്ലാ​ത്ത പൊ​ട്ട​ക്കി​ണ​റ്റി​ൽ വീ​ഴു​ക​യാ​യി​രു​ന്നു. വെ​ള്ള​മി​ല്ലാ​തെ കി​ട​ന്ന കി​ണ​റ്റി​ലെ പാ​റ​ക്ക​ല്ലി​ൽ ത​ല​യി​ടി​ച്ചാ​ണു മ​ര​ണം. ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണു മാളവിക.

Eng­lish sum­ma­ry: girl drown to death in kollam

you may also like this video