Web Desk

തിരുവനന്തപുരം

March 19, 2020, 2:52 pm

തിരുവനന്തപുരത്ത് പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു; മൃതദേഹം വിദഗ്‌ധ പരിശോധനയ്ക്ക് 

Janayugom Online

തിരുവനന്തപുരത്ത് പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു. തിരുവല്ലയിൽ നിന്ന് രണ്ടാഴ്ച മുമ്പ് പനി ബാധിച്ച് എത്തിയ കാട്ടാക്കട അമ്പലത്തിൻകാല സ്വദേശിനിയായ യുവതി മെഡിക്കൽ കോളജ് ആശുപത്രിയിൽ വെച്ചാണ് മരിച്ചത്.

മൃതദേഹം മോർച്ചറിയിൽ. അമ്പലത്തിൻകാല സുരേഷ് ഭവനിൽ പരേതനായ ജയകുമാർ– ശ്രീകുമാരി ദമ്പതികളുടെ മകൾ ദിവ്യ(24)യാണ് മരിച്ചത്.‌‌ ഫെബ്രുവരി 28ന് തിരുവല്ലയിൽ നിന്ന് പനി ബാധിച്ച് നാട്ടിലെത്തി.ആമച്ചൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ ആദ്യവും തുടർന്ന് കണ്ടല സഹകരണ ആശുപത്രിയിലും പിന്നീട് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലും ചികിൽസ തേടി. 13ന് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിൽസയിലിരിക്കെ സ്രവ പരിശോധന നടത്തിയെങ്കിലും രോഗബാധയൊന്നും കണ്ടെത്താനായില്ല. വീണ്ടും പരിശോധന നടത്തുമെന്നും ആവശ്യമെങ്കിൽ പോസ്റ്റ് മോർട്ടം ചെയ്യുമെന്നും അധികൃതർ അറിയിച്ചതായി ബന്ധുക്കൾ പറഞ്ഞു.

Eng­lish sum­ma­ry: girl fever death in trivandrum

You may also like this video