പതിനാലുകാരി മരിച്ച സംഭവം; മരണം പീ ഡ നം മൂലമെന്ന് കുടുംബം

Web Desk

ന്യൂഡൽഹി

Posted on July 14, 2020, 11:20 am

നോയിഡയിലെ ബോർഡിങ്ങ് സ്കൂളിൽ കഴിഞ്ഞ ദിവസം 14കാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആരോപണവുമായി കുടുംബം. സ്കൂൾ മാനേജ്മെന്റിനെതിരെയാണ് പെൺകുട്ടിയുടെ ബന്ധുക്കൾ ആരോപണം ഉയർത്തിയത്. സ്കൂൾ മാനേജ്മെന്റിനെതിരെയാണ് പെൺകുട്ടിയുടെ ബന്ധുക്കൾ ആരോപണം ഉയർത്തിയത്.

സെക്ടർ 115ലെ സ്കൂളിൽ ജൂലൈ മൂന്നിനാണ് സംഭവം. ഹരിയാനയിലെ മഹേന്ദ്രഗാർഹ് സ്വദേശിയാണ് പെൺകുട്ടി. പരാതിയൊന്നും ലഭിക്കാത്തതിനാൽ സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ കേസൊന്നും രജിസ്റ്റർ ചെയ്തിട്ടില്ല. എന്നാൽ സംഭവത്തിൽ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടിയുടെ കുടുബം മുഖ്യമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്.

പൊലീസ് സംഭവത്തെക്കുറിച്ച് അറിഞ്ഞത് സോഷ്യൽ മീഡിയ വഴിയാണെന്നും പെൺകുട്ടിയുടെ മൃതദേഹത്തിന് സമീപത്ത് നിന്ന് ആത്മഹത്യാക്കുറപ്പ് ലഭിച്ചിട്ടുണ്ടെന്നും പെൺകുട്ടിയുടെ കുടുംബം ഉന്നയിക്കുന്ന ആരോപണങ്ങളെക്കുറിച്ച് ഉടൻ അന്വേഷണം നടത്തുമെന്നും അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ വ്യക്തമാക്കി.

ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ വീട്ടിലേക്ക് പോയ കുട്ടികൾ ജൂൺ 18നാണ് പിന്നീട് സ്കൂളിലേക്ക് മടങ്ങുന്നത്. ജൂലൈ മൂന്നിന് ഉടനെ സ്കൂളിലെത്തണമെന്നാവശ്യപ്പെട്ട് ഫോൺ സന്ദേശം ലഭിച്ചുവെന്നും ഇതേ തുടർന്ന് തങ്ങൾ ഉടനെ സ്കൂളിലെത്തിയപ്പോൾ മകളുടെ മൃതദേഹം കാണിച്ചുവെന്നും ഈ സമയം ഫോണുകൾ ബലമായി പിടിച്ചുവാങ്ങുകയും മകളുടെ മൃതദേഹം സംസ്കരിക്കാനായി ബലമായി ചില പേപ്പറിൽ ഒപ്പിടുവിച്ചെന്നും പെൺകുട്ടിയുടെ മതാപിതാക്കൾ ആരോപിച്ചു.

Eng­lish sum­ma­ry; girl found dead in noi­da school in par­ents allege

You may also like this video;