പന്ത്രണ്ട് വയസുകാരിയെ പീ ഡി പ്പി ച്ച ശേഷം കെട്ടിത്തൂക്കിയ സംഭവത്തിൽ ഏഴ് സ്കൂൾ വിദ്യാർത്ഥികൾ പിടിയിൽ. അസമിലെ ബിസ്വനാഥ് ജില്ലയിലാണ് സംഭവം നടന്നത്. പത്താം ക്ലാസ്സ് പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്ന ഏഴ് വിദ്യാർത്ഥികളാണ് സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് പിടിയിലായിരിക്കുന്നത്.
ഗോപുർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ചക്ല ഗ്രാമത്തിൽ വെള്ളിയാഴ്ചയാണ് പെൺകുട്ടിയുടെ മൃതദേഹം കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തിയത്.സംഭവത്തിൽ ഏഴ് വിദ്യാർഥികളെയും ഞായറാഴ്ചതന്നെ പൊലീസ് പിടികൂടിയിരുന്നു. പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞതിന്റെ പാർട്ടിയിൽ പങ്കെടുക്കാൻ ക്ഷണിച്ചു വരുത്തിയാണ് ഏഴ് ആൺകുട്ടികൾ ചേർന്ന് 12 വയസുകാരിയെ ഉപദ്രവിച്ചതെന്നാണ് പോലീസ് പറയുന്നത്.
English summary: girl hang to death case seven school student arrest
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.