ദേശീയപാത മുറിച്ചു കടക്കുമ്പോൾ അമിത വേഗതയിലെത്തിയ കാറിടിച്ച് തെറിച്ചു വീണ എട്ടാം ക്ലാസ് വിദ്യാർത്ഥിനി അദ്ഭുതകരമായി രക്ഷപ്പെട്ടു. നങ്ങ്യാർകുളങ്ങര ശ്രേയസിൽ സഞ്ജീവന്റെയും ആശയുടെയും മകൾ ചേപ്പാട് എൻടിപിസി കേന്ദ്രീയ വിദ്യാലയത്തിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി നവമി (13) ആണ് പരുക്കുകളോടെ രക്ഷപ്പെട്ടത്. സ്കൂൾ ബാഗ് തോളിലുണ്ടായിരുന്നതാണ് സാരമായ പരുക്കുകളേൽക്കാതെ രക്ഷപ്പെടുത്തിയതെന്ന് ബന്ധുക്കൾ പറഞ്ഞു.
അപകടത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. കുട്ടി റോഡരുകില്‍ നില്ക്കുന്നതും, എതിര്‍വശത്ത് നടന്നുവരുന്ന അമ്മയുടെ അടുത്തേക്ക് ഓടാന്‍ തുടങ്ങുന്നതും പിന്നീട് കാറിടിക്കുന്നതും തെറിച്ച് റോഡരികില്‍ വീണുകിടക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. അപകടംനടന്ന സ്ഥലത്തിനടുത്തുള്ള സ്ഥാപനത്തിലെ ക്യാമറയില്‍നിന്നാണ് ഈ ദൃശ്യങ്ങള്‍ ലഭിച്ചത്. കുട്ടിക്ക് എന്തുപറ്റിയെന്ന ആശങ്കയാണ് ഈ ദൃശ്യങ്ങള്‍ കണ്ട എല്ലാവരും തിരക്കുന്നത്. വിഷമിക്കാനൊന്നുമില്ലെന്ന മറുപടിയുമായി നവമിയുടെ അച്ഛന് സഞ്ജീവ് അവരെ ആശ്വസിപ്പിക്കുന്നു.
English summary: Girl miraculous escape from accident in haripad
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.