Janayugom Online
rape- janayugam

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ്ക്ക് പീഡനം: മാതാവും കാമുകനും അറസ്റ്റില്‍

Web Desk
Posted on July 25, 2018, 8:40 am

മഞ്ചേരി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മാതാവും കാമുകനും അറസ്റ്റിലായി. ചെരണി കുന്നത്ത്നടുത്തൊടി നിയാസിനെയും (32) കാമുകിയെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഒരു വര്‍ഷം മുന്‍പ് ഫോണ്‍ വഴിയാണ് നിയാസും പെണ്‍കുട്ടിയുടെ മാതാവും പരിചയത്തിലാവുന്നത്. അവിഹിതബന്ധം സ്ത്രീയുടെ ബന്ധുക്കള്‍ കണ്ടെത്തിയതോടെ ഇവര്‍ നിയസിനോപ്പം വീട് വിട്ടിറങ്ങുകയായിരുന്നു. തുടര്‍ന്ന് കോഴിക്കോട് ലോഡ്ജില്‍ താമസിക്കുന്ന വേളയിലാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത്. മാതാവിനോട് വിവരം പറഞ്ഞെങ്കിലും മറ്റാരെയും സംഭവം അറിയിക്കരുതെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു.

വീട്ടമ്മമാരുടെ നമ്പർ  സംഘടിപ്പിച്ച്‌ അവരെ വലയിലാക്കി പണവും ആഭരണങ്ങളും തട്ടുകയും ഭീഷണിപ്പെടുത്തി ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്നതും ഇയാളുടെ സ്ഥിരം പരിപാടിയാണെന്ന് പോലീസ് പറഞ്ഞു. അനധികൃത മണല്‍കടത്തിനും ഇയാളുടെ പേരില്‍ കേസ് നിലവിലുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.