44 രാത്രികള്‍ അമ്മയുടെ മൃതദേഹത്തിനൊപ്പം ഉറങ്ങി മകൾ

Web Desk

അമേരിക്ക

Posted on February 17, 2019, 11:04 am

അമ്മയുടെ മൃതദേഹത്തിനൊപ്പം നാല്പത്തി നാല് ദിവസം ഉറങ്ങി മകൾ. അമേരിക്കയിലെ വിർജീനിയ സ്വദേശിയായ ജോ-വിറ്റ്‌നിയാണ് മരണപ്പെട്ട അമ്മയുടെ മൃതദേഹത്തിനൊപ്പം 44 രാത്രികള്‍ ചെലവിട്ടത്. ഡിസംബർ അവസാനത്തോടെയാണ് യുവതിയുടെ അമ്മ മരിച്ചത്.

കിടപ്പു മുറിയിൽ അൻപതോളം പുതപ്പിനു കീഴെ  അഴുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. യുവതിയുടെ അമ്മയെ കാണാത്തതിനെ തുടർന്ന് ബന്ധുക്കളും, സുഹൃത്തുക്കളും അന്വേഷിച്ച് വീട്ടിൽ എത്തിയിരുന്നു എന്നാൽ യുവതി ഇവരോട്  വീട്ടിൽ നിന്ന് പുറത്തു  പോവാൻ ആവശ്യപ്പെട്ടിരുന്നു. അസ്വാഭാവികമായ പെരുമാറ്റത്തെ തുടർന്ന്  സംഭവത്തിൽ ദുരൂഹത വർധിച്ചതോടെ അയൽവാസി നടത്തിയ അന്വേഷണത്തിനൊടുവിലാണ് മൃതദേഹം വീട്ടിൽ നിന്ന് കണ്ടെത്തിയത്.

വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് വൃദ്ധ മരിക്കുകയായിരുന്നുവെന്നാണ് ജോ, പൊലീസിന് നല്‍കിയ മൊഴി. വൃദ്ധയുടെ മരണത്തോടെ ജോ, താന്‍ അമ്മയെ കൊലപ്പെടുത്തിയെന്ന് കേസ് വരുമെന്ന് ഭയപ്പെട്ടു. അങ്ങനെയാണ് മരണവിവരം പുറത്തറിയിക്കാതിരുന്നത്. അമ്മയുടെ മരണം ഒളിപ്പിച്ചതിനും, മൃതദേഹത്തോട് അനാദരവ് കാട്ടിയതിനും ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.