ബ്രിട്ടനിൽ ഫ്ലാറ്റിനുള്ളിൽ ഇന്ത്യൻ വംശജയായ യുവതിയെ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി. ഇന്ത്യൻ വംശജയായ ഭാവിനി പ്രവീണാണ് കൊല്ലപ്പെട്ടത്. 23‑കാരിയുടെ മരണവുമായി ബന്ധപ്പെട്ട് സമപ്രായക്കാരനായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നുണ്ട്. ഇയാൾ യുവതിയുടെ കാമുകനായിരുന്നുവെന്നാണ് സംശയിക്കുന്നത്. കത്തിക്കുത്തേറ്റാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇന്നലെ ഉച്ചയോടെയാണ് അപകടം നടന്നത്. അപകട സ്ഥലത്ത് പൊലീസെത്തുമ്പോൾ പെൺകുട്ടിയുടെ നില ഗുരുതമായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷയ്ക്കാനായില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
English summary: girl stabbed to death
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.