Web Desk

February 17, 2020, 9:47 am

വളവാങ്ങി നൽകാത്തതിന്റെ പേരിൽ പെൺകുട്ടി ഫിനോയില്‍ കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ചു

Janayugom Online

വളവാങ്ങി നൽകാത്തതിന്റെ പേരിൽ പെൺകുട്ടി ഫിനോയില്‍ കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. വീട്ടുകാരുടെ കൺമുന്‍പിൽ വെച്ചാണ് പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്. ഇതിൽ മനം നൊന്ത അമ്മ കെട്ടിടത്തിന്റെമുകളിൽ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ചു. മുംംബെയിലെ ഓഷിവാര മേഖലയിലാണ് സംഭവം നടന്നത്.
ഒരു പെട്ടി വളയ്ക്ക് വേണ്ടിയാണ് പ്രിയയും അമ്മ സാഷി കോമള്‍ സാഗറും തമ്മില്‍ വഴക്കിട്ടതെന്ന് പൊലീസ് പറഞ്ഞു. ഇതേ തുടര്‍ന്ന് വീട്ടുകാരുടെ മുൻപിൽ വെച്ച്‌ പെണ്‍കുട്ടി ഫിനോയില്‍ കുടിച്ചു. പ്രിയയെ ആശുപത്രിയിലേക്ക് കൊണ്ടുപോയ ബന്ധുക്കള്‍ തിരികെ വീട്ടിലെത്തിയപ്പോഴാണ് സാഷിയെ കാണാതായ കാര്യം അറിയുന്നത്. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിയ നിലയില്‍ സാഷിയെ കെട്ടിടത്തിന്‍റെ രണ്ടാം നിലയില്‍ കണ്ടെത്തുകയായിരുന്നെന്ന് പൊലീസ് വിശദമാക്കി.

Eng­lish sum­ma­ry: girl sui­cide attempt

you may also like this video